കാൺപൂർ - ഡെൽഹി ​ഹൈവേയിൽ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

റീലുകൾ എടുക്കാനും സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനും വേണ്ടി എന്തും ചെയ്യുന്ന ചില ആളുകളുണ്ട്. സ്വന്തം സുരക്ഷയോ ചുറ്റുമുള്ള മനുഷ്യരുടെ സുരക്ഷയോ ഒന്നും തന്നെ ഇത്തരക്കാർക്ക് ഒരു പ്രശ്നമേ അല്ല. മിക്കവാറും നടുറോഡ‍ിൽ വച്ചും തിരക്കുള്ള ആൾക്കൂട്ടത്തിൽ വച്ചും, റെയിൽവേ സ്റ്റേഷനുകളിൽ വച്ചും, ഓടുന്ന വാഹനത്തിലും എല്ലാം ഇങ്ങനെ അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമാകുന്നത്.

വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്സിൽ (റെഡ്ഡിറ്റിൽ) പങ്കുവച്ചിരിക്കുന്നത് മിശ്ര രാഹുൽ എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു യുവതി നടുറോഡിൽ റീൽ ചിത്രീകരിക്കുന്നതാണ്. സാരിയാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല, അവരുടെ കയ്യിൽ ഒരു തോക്കും ഉള്ളതായി കാണാം.

Scroll to load tweet…

വീഡിയോയിൽ തോക്കും കയ്യിൽ പിടിച്ച് യുവതി ഒരു ബോജ്പുരി പാട്ടിന് ചുവടുകൾ വയ്ക്കുന്നതാണ് കാണുന്നത്. കാൺപൂർ - ഡെൽഹി ​ഹൈവേയിൽ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ശാലിനി എന്നാണ് വീഡിയോയിൽ കാണുന്ന യുവതിയുടെ പേര് എന്ന് കരുതുന്നു. 60,000 ഫോളോവേഴ്സ് ഉണ്ട് അവർക്ക് സോഷ്യൽ മീഡിയയിൽ.

ഇതിൽ അന്വേഷണം വേണം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം, പൊലീസിനെ പോസ്റ്റിൽ മെൻഷൻ ചെയ്യുകയും പൊലീസ് ഇതിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കാൺപൂർ നഗർ ജില്ലയിൽ നിന്നുള്ള യുവതിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കാൺപൂർ നഗർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പ്രതികരിച്ചിരിക്കുന്നത്.