Asianet News MalayalamAsianet News Malayalam

പിറന്നാൾ ദിവസം അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ചു, മകന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് യുവതി മരിച്ചു

യുവതിക്ക് വിഷം കലർന്ന ചോക്ലേറ്റ് അയച്ച അജ്ഞാതനാര് എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണ്. പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് യുവതിക്ക് സംശയാസ്പദമായ ഒരു കോൾ വരികയും ഒരു ഡെലിവറി ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

woman died after eating poisoned chocolate in birthday rlp
Author
First Published May 26, 2023, 11:15 AM IST

പിറന്നാൾ ദിവസം കിട്ടിയ ചോക്ലേറ്റ് കഴിച്ച സ്ത്രീ മകന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് മരിച്ചു. സംഭവം നടന്നത് ബ്രസീലിൽ. ലിൻഡാസി വിഗാസ് ബാറ്റിസ്റ്റ ഡി കാർവാലോ എന്ന സ്ത്രീയാണ് പിറന്നാൾ ദിവസം തന്നെ അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ച് മരിച്ചത്. സംഭവം നടന്നത് ഇങ്ങനെ. 

അന്ന് ലിൻഡാസിയുടെ പിറന്നാൾ ആയിരുന്നു. കുറച്ച് പൂക്കളും ഒപ്പം ചോക്ലേറ്റും ആരോ അവൾക്ക് സമ്മാനമായി അയച്ച് നൽകി. അതിൽ നിന്നും ചോക്ലേറ്റ് കഴിച്ചയുടനെ അവൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കണ്ണുകൾ മറയുകയും ശ്വാസം മുട്ടുകയും അവൾ നിലത്ത് വീഴുകയും ചെയ്തു. പിന്നാലെ, കുടുംബം അവളെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ മകനും ചോക്ലേറ്റ് കഴിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അരുചി അനുഭവപ്പെട്ടതിനെ തുടർന്ന് തുപ്പിക്കളയകയായിരുന്നുവത്രെ. 

യുവതിക്ക് വിഷം കലർന്ന ചോക്ലേറ്റ് അയച്ച അജ്ഞാതനാര് എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണ്. പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് യുവതിക്ക് സംശയാസ്പദമായ ഒരു കോൾ വരികയും ഒരു ഡെലിവറി ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു. അത് തന്റെ കാമുകന്റെ കടയിൽ ഏൽപ്പിച്ചേക്കൂ എന്നാണ് അന്ന് ലിൻഡാസി പറഞ്ഞത്. 

എന്നാൽ, പിറന്നാൾ ദിവസം ആ ചോക്ലേറ്റ് അയച്ചത് ആരാണ് എന്ന് അറിയാതെ താനതിൽ നിന്നും കഴിക്കില്ല എന്ന് യുവതി പറഞ്ഞിരുന്നു. പിന്നാലെ മുൻഭർത്താവിനോട് അയാളാണോ ആ സമ്മാനം അയച്ചത് എന്നും അവൾ ചോദിച്ചത്രെ. മുൻഭർത്താവ് താനാണ് അത് അയച്ചത് എന്ന് സമ്മതിക്കുകയും ചെയ്തു. ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ മുൻഭർത്താവിനെ ചോദ്യം ചെയ്തു. എന്നാൽ, താൻ തമാശയ്ക്കാണ് അത് സമ്മതിച്ചത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. ലിൻഡാസിയുടെ വീട്ടുകാരും ഇയാൾ നിരപരാധി ആയിരിക്കും, കാരണം ലിൻഡാസിയും ഇയാളും തമ്മിൽ നല്ല സൗഹൃദത്തിലാണ് എന്നാണ് അറിയിച്ചത്. 

ഏതായാലും ദുരൂഹമായ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios