അന്ന് ജെയിംസിന് 62 വയസായിരുന്നു, വിവാഹമോചിതനും ആയിരുന്നു. അങ്ങനെ ഡാമിയയും ജെയിംസും ഒരുമിച്ച് സമയം ചെലവഴിക്കാൻ തുടങ്ങി. അതിനിടെ ഡാമിയയുടെ വാഹനം മോഷണം പോയപ്പോൾ ജെയിംസ് 36 ലക്ഷത്തിന്റെ വാഹനം അവൾക്ക് വാങ്ങി നൽ‌കി.

മൂന്ന് കോടി രൂപയുടെ വീടും 36 ലക്ഷത്തിന്റെ കാറും വാങ്ങി നൽകി. യുവതി ഷു​ഗർ ഡാഡിയുമായി പ്രണയത്തിലായി. ഇരുവരും തമ്മിൽ എൻ​ഗേജ്‍ഡ് ആയിരിക്കുകയാണ് ഇപ്പോൾ. അതും രണ്ടാളും തമ്മിൽ 36 വയസിന്റെ വ്യത്യാസമുണ്ട്. ഡാമിയ വില്ല്യംസിന് 31 വയസാണ്. ജെയിംസ് പാർക്കറിന് 67 വയസും. 2017 ഏപ്രിലിലാണ് അയാൾ അവൾക്ക് ഫേസ്ബുക്കിൽ മെസേജ് അയക്കുന്നതും ഷു​ഗർ ഡാഡി ആയിരിക്കാം എന്ന് പറയുന്നതും. 

ഡാമിയ ഒരു ഹെയർ ഡ്രസർ ആണ്. സ്വന്തം പ്രായത്തിലുള്ളവരും, യുവാക്കളുമായ ആളുകളും, അവരുടെ ഡ്രാമയും കൊണ്ട് താൻ മടുത്തു എന്നും അതിനാൽ ഒരു ഷു​ഗർ ഡാഡിക്ക് വേണ്ടി താൻ അന്വേഷിക്കുകയാണ് എന്നുമാണ് ഡാമിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അമ്പത് വയസിന് മുകളിൽ പ്രായമുള്ളയാളും തന്നെ സാമ്പത്തികമായി സഹായിക്കുന്ന ആളും ആയിരിക്കണം. ഒപ്പം തന്നെ ജീവിതത്തിൽ താൻ സുരക്ഷിതയാണ് എന്ന് തോന്നിപ്പിക്കുന്ന ആളുമായിരിക്കണം. അങ്ങനെ ഒരാളെയാണ് താൻ തിരയുന്നത് എന്നായിരുന്നു ഡാമിയയുടെ പോസ്റ്റ്. 

അന്ന് ജെയിംസിന് 62 വയസായിരുന്നു, വിവാഹമോചിതനും ആയിരുന്നു. അങ്ങനെ ഡാമിയയും ജെയിംസും ഒരുമിച്ച് സമയം ചെലവഴിക്കാൻ തുടങ്ങി. അതിനിടെ ഡാമിയയുടെ വാഹനം മോഷണം പോയപ്പോൾ ജെയിംസ് 36 ലക്ഷത്തിന്റെ വാഹനം അവൾക്ക് വാങ്ങി നൽ‌കി. എല്ലാ ആഴ്ചയും ഇരുവരും കണ്ടുമുട്ടും. വലിയ വലിയ കടകളിൽ പോയി അയാൾ ഡാമിയയ്ക്ക് ഇഷ്ടം പോലെ വസ്ത്രങ്ങൾ വാങ്ങി നൽകും. അഥവാ ജെയിംസ് ദൂരെ ആണെങ്കിലും അവൾക്ക് കൃത്യമായി പണം അയച്ച് നൽകും. 

ഏതായാലും 2017 നവംബർ അയപ്പോഴേക്കും ഡാമിയ ജെയിംസുമായി ശരിക്കും പ്രണയത്തിൽ തന്നെ ആയി. 2019 -ൽ ജെയിംസ് ഡാമിയയ്ക്ക് മൂന്ന് കോടിയുടെ ഒരു വീടും വാങ്ങി നൽകി. അധികം വൈകാതെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. 2018 മാർച്ചിൽ ഇരുവരും എൻ​ഗേജ്‍ഡും ആയി. രണ്ടുപേരും തമ്മിൽ വിവാഹിതരാവാനുള്ള പ്ലാനിൽ ആണിപ്പോൾ. ഈ വർഷം അവസാനം യു എസ്സിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് രണ്ടുപേരും.