താൻ തിരികെ വരാം പക്ഷേ ആയിരം രൂപ തരേണ്ടി വരും എന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ, യുവതി ആ പണം കൊടുക്കാൻ വിസമ്മതിച്ചു. ഫോൺ മറന്നുവച്ചത് തന്റെ കുറ്റമല്ല, യുവതിയുടെ കുറ്റമാണ് എന്നും ഡ്രൈവർ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയ്ക്ക് വിമർശിക്കാനും അഭിനന്ദിക്കാനും ഒക്കെ ഓരോ ദിവസം ഓരോരോ വിഷയങ്ങൾ കിട്ടും അല്ലേ? അതുപോലെ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഒരു യുവതി വൻ വിമർശനം നേരിട്ടു കൊണ്ടിരിക്കയാണ്. എന്തിനാണ് എന്നല്ലേ? ടാക്സിക്കാറിൽ ഫോൺ മറന്നുവച്ച യുവതി അത് തിരികെ കൊണ്ടുതരാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അതും ഒന്നും രണ്ടും കിലോമീറ്ററൊന്നുമല്ല, 50 കിലോമീറ്റർ തിരികെ വന്ന് ഫോൺ കൊണ്ടുത്തരണം എന്നാണ് യുവതി ആവശ്യപ്പെട്ടത്. 

തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം നടന്നതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്വാങ്‌ഷൂവിനടുത്തുള്ള ചെറിയൊരു ന​ഗരമാണ് ഷാവോക്കിങ്ങ്. അവിടേക്കായിരുന്നു യുവതി ടാക്സിക്കാറിൽ യാത്ര ചെയ്തത്. എന്നാൽ, ഫോൺ അതിൽ വച്ച് മറന്നുപോയി. താൻ തന്റെ ഫോൺ കാറിൽ വച്ച് മറന്നു പോയി എന്ന് മനസിലാക്കിയ യുവതി ഡ്രൈവറെ വിളിച്ചു. ശേഷം തന്റെ ഫോൺ കൊണ്ടുത്തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അതും സൗജന്യമായി കൊണ്ടുത്തരണം എന്നായിരുന്നു യുവതിയുടെ ആവശ്യം. 

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറലായി എന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യുവതിയും ഡ്രൈവറും തമ്മിലുള്ള സംഭാഷണവും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "എന്റെ ഫോൺ തിരിച്ചു തരാമോ?" എന്നാണ് യുവതി ഡ്രൈവറോട് ചോദിക്കുന്നത്. എന്നാൽ, താൻ ആ സ്ഥലത്ത് നിന്നും തിരികെ പോന്നു എന്നായിരുന്നു ഡ്രൈവറുടെ മറുപടി. 

താൻ തിരികെ വരാം പക്ഷേ ആയിരം രൂപ തരേണ്ടി വരും എന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ, യുവതി ആ പണം കൊടുക്കാൻ വിസമ്മതിച്ചു. ഫോൺ മറന്നുവച്ചത് തന്റെ കുറ്റമല്ല, യുവതിയുടെ കുറ്റമാണ് എന്നും ഡ്രൈവർ പറയുന്നുണ്ട്. തനിക്ക് എണ്ണയടിക്കണമെങ്കിൽ പൈസ കൊടുക്കണമെന്നും ചാരിറ്റിക്ക് വേണ്ടിയല്ല താൻ ടാക്സിയോടിക്കുന്നത് എന്നും ഡ്രൈവർ പറഞ്ഞു. 

ഒപ്പം താൻ നിൽക്കുന്ന സ്ഥലത്ത് വന്ന് ഫോൺ വാങ്ങാനും ഡ്രൈവർ യുവതിയോട് ആവശ്യപ്പെടുന്നു. അപ്പോൾ യുവതി പറയുന്നത് ഫോൺ കൊണ്ടുത്തന്നില്ലെങ്കിൽ ഡ്രൈവർ അത് മോഷ്ടിച്ചുവെന്ന് താൻ ആരോപിക്കും എന്നാണ്. ആ സമയത്ത് ഡ്രൈവർ പറയുന്നത് എന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് വാ എന്നാണ്.

ഏതായാലും സംഭവം ചൈനീസ് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയായി. യുവതി വെറും സ്വാർത്ഥയാണ് എന്ന് പറഞ്ഞുകൊണ്ട് ആളുകൾ അവളെ നിശിതമായി വിമർശിച്ചു. 

വായിക്കാം: എയർപോർട്ടിൽ കളഞ്ഞുകിട്ടി, 1000 മൈൽ അകലെയുള്ള ലൈബ്രറിക്ക് പുസ്തകമയച്ചു കൊടുത്ത് പൈലറ്റ്, കയ്യടിച്ച് സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം