Asianet News MalayalamAsianet News Malayalam

പൂച്ചയെ രക്ഷിക്കാൻ മനുഷ്യനെ വണ്ടി കയറ്റിക്കൊന്ന് യുവതി

അയാൾ ഹന്നയോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, അവൾ അതൊന്നും കേൾക്കാൻ തയ്യാറാവാതെ തിരികെ തന്റെ വാഹനത്തിലേക്ക് തന്നെ വന്നു. പിന്നീട്, വാഹനം ലൂയിസിന് നേരെ ഓടിച്ച് വന്നു.

woman killed man because she thinks he is going to kill a cat
Author
First Published Sep 30, 2022, 12:51 PM IST

പൂച്ചസ്നേഹിയായ ഒരു സ്ത്രീ പൂച്ചയെ രക്ഷിക്കാൻ ഒരു മനുഷ്യനെ വണ്ടി കയറ്റി കൊന്നു. കാലിഫോർണിയയിലാണ് ഹന്നാ സ്റ്റാർ എസ്സെർ എന്ന ഇരുപതുകാരി ലൂയിസ് ആന്റണി വിക്ടർ എന്ന നാൽപതുകാരന് മേലെ വണ്ടിയിടിച്ച് കയറ്റിയത്. ലൂയിസ് പൂച്ചയെ കൊല്ലാൻ പോകുന്നു എന്ന് തെറ്റിദ്ധരിച്ചാണത്രെ ഹന്നാ ഇയാൾക്ക് നേരെ വണ്ടിയോടിച്ച് കയറ്റിയത്. 

ഹന്നയ്ക്കെതിരെ കൊലക്കുറ്റം ചാർത്തിയിരിക്കുകയാണ്. സപ്തംബർ 25 -നാണ് ഹന്ന ലൂയിസിന് മേലെ വാഹനമിടിച്ച് കയറ്റിയത്. പരിക്കുകളേറ്റതിനെ തുടർന്ന് ഇയാൾ മരിക്കുകയായിരുന്നു. അധികൃതർ പറയുന്നതനുസരിച്ച്, ഹന്ന അവളുടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. അപ്പോൾ അവൾ ലൂയിസ് പൂച്ചയെ കൊല്ലാൻ ശ്രമിക്കുകയാണ് എന്ന് അലറി വിളിച്ചു. 

അയാൾ ഹന്നയോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, അവൾ അതൊന്നും കേൾക്കാൻ തയ്യാറാവാതെ തിരികെ തന്റെ വാഹനത്തിലേക്ക് തന്നെ വന്നു. പിന്നീട്, വാഹനം ലൂയിസിന് നേരെ ഓടിച്ച് വന്നു. കോടതി പറഞ്ഞത് ഹന്ന അയാൾക്ക് നേരെ മനപ്പൂർവം വാഹനമോടിച്ച് വന്നു. വാഹനം അയാളെ ഇടിച്ച് തെറിപ്പിച്ചു എന്നാണ്. 

തുടർന്ന് അയാൾ വാഹനത്തിൽ പലയിടത്തായി ഇടിച്ചു. ​ഗുരുതരമായ പരിക്കുമേറ്റു. സംഭവസ്ഥലത്ത് വച്ച് തന്നെ ലൂയിസ് മരണപ്പെട്ടു എന്നും പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ഹന്നയ്ക്ക് 25 വർഷമെങ്കിലും കുറഞ്ഞത് തടവ് അനുഭവിക്കേണ്ടി വരും. ഹന്ന ചെയ്തത് മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത പ്രവൃത്തി ആണ് എന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിയായ ടോഡ് സ്പിറ്റ്സർ പറഞ്ഞു. അപരിചിതനായ ഒരു മനുഷ്യന് നേരെ നടത്തിയ ഈ അക്രമത്തിന് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകും എന്നും അറ്റോർണി പറഞ്ഞു. 

ഏതായാലും ഇതിനെല്ലാം കാരണമായിത്തീർന്ന ആ പൂച്ചയ്ക്ക് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല. 

Follow Us:
Download App:
  • android
  • ios