ലിലിയന്‍ വനത്തില്‍ വച്ച് കാര്‍ തിരിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്‍റെ ടയറുകള്‍ ചതുപ്പില്‍ താഴ്ന്നു. ഇതേ സമയം ലിലിയന്‍റെ ഫോണ്‍ ഔട്ട് ഓഫ് കവറേജ് ഏരിയയില്‍ ആയിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസത്തോളം ലിലിയനുമായി ബന്ധപ്പെടാന്‍ അവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. 

ഘോഷത്തോടൊപ്പം ഒരു കുപ്പി വൈന്‍ കൂടിയുണ്ടെങ്കില്‍ ആഘോഷങ്ങള്‍ക്ക് ഒരു ഊര്‍ജ്ജമുണ്ടാകും. എന്നാല്‍ അത് അഞ്ച് ദിവസം വരെ ജീവന്‍ നിലനിര്‍ത്താന്‍ ഉപകരിക്കുമെന്ന് അറിയാമോ? അതെ, അഞ്ച് ദിവസത്തിലേറെ കാട്ടില്‍ വഴി തെറ്റി ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ തന്‍റെ ജീവന്‍ നിലനിര്‍ത്തിയത് ഒരു കുപ്പി വൈനും ഏതാനും ലോലിപ്പോപ്പും കഴിച്ച്. 

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ, അവധിക്കാലം ആഘോഷിക്കാനായിരുന്നു ലിലിയന്‍ (48), വിക്ടോറിയയിലെ വിദൂര പ്രദേശമായ ഡാർട്ട്മൗത്ത് ഡാമിലേക്ക് ഒറ്റയ്ക്ക് വാഹനമോടിച്ച് പോയത്. വനത്തിനുള്ളിലൂടെ പോകുന്നതിനിടെ ലിലിയന്‍റെ കാര്‍ വഴിതെറ്റി ഒരു പ്രദേശത്ത് കുടുങ്ങി. തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ലിലിയന്‍ ശ്രമിച്ചെങ്കിലും കാറിന്‍റെ ടയറുകള്‍ ചതുപ്പില്‍ താഴ്ന്നു. അവര്‍ നിരന്തരം ശ്രമിച്ചെങ്കിലും ടയര്‍ കുഴിയില്‍ നിന്നും കയറ്റാനായില്ല. ഇതേ സമയം ലിലിയന്‍റെ ഫോണ്‍ ഔട്ട് ഓഫ് കവറേജ് ഏരിയയില്‍ ആയിരുന്നു. അന്ന് ഏപ്രില്‍ 30 ആയിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസത്തോളം ലിലിയനുമായി ബന്ധപ്പെടാന്‍ അവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. 

Scroll to load tweet…

ക്ലാസില്‍ 'ഫാര്‍ട്ട് സ്പ്രേ' അടിച്ചു; ആറ് കുട്ടികള്‍ ആശുപത്രിയില്‍, സ്കൂളിന് ഒരാഴ്ച അവധി, ഒടുവില്‍ കുറ്റസമ്മതം

തുടര്‍ന്ന് ബന്ധുക്കളാണ് ലിലിയനെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. പിന്നാലെ ഡാർട്ട്മൗത്ത് ഡാം പ്രദേശത്ത് ഹെലികോപ്പര്‍ അടക്കം ഉപയോഗിച്ച് വിശദമായ പരിശോധന നടന്നു. ഒടുവില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മലയോരമേഖലയിലെ കാട്ടില്‍ ലിലിയന്‍റെ കാര്‍ കണ്ടെത്താനായി. ഈ സമയം ഇവര്‍ തൊട്ടടുത്തുള്ള പട്ടണത്തില്‍ നിന്ന് ഏതാണ്ട് 59 കിലോമീറ്റര്‍ ദൂരെയായിരുന്നു. ആകാശത്ത് ഹെലികോപ്പറിനെ കണ്ട ലിലിയന്‍ അവര്‍ക്ക് നേരെ കൈവീശിക്കാണിച്ചു. തുടര്‍ന്ന് വിവരം കൈമാറിയതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് കാറില്‍ എത്തിച്ചേരുകയും ലിലിയനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് വിക്ടോറിയ പോലീസ് ഇങ്ങനെ കുറിച്ചു, 'ഇടതൂർന്ന കുറ്റിക്കാട്ടിൽ അഞ്ച് ദിവസമായി കാണാതായ ഒരു സ്ത്രീയെ എയർ വിംഗ് കണ്ടെത്തിയ നിമിഷം കാണുക. ഇന്നലെ ഉച്ചകഴിഞ്ഞ്, എയർ വിംഗ് മലയോര ഭൂപ്രദേശം മുഴുവനും അരിച്ചുപെറുക്കുന്നതിനിടെ ഇടതൂര്‍ന്ന കുറ്റിക്കാട്ടിലെ ഒരു മൺപാതയുടെ അറ്റത്ത് ലിലിയന്‍റെ കാർ കണ്ടു.' ഇത്രയും ദിവസം ലിലിയന്‍ ജീവന്‍ പിടിച്ച് നിര്‍ത്തിയത് ഒരു കുപ്പി വൈനും ലോലിപോപ്പും കഴിച്ചാണെന്ന് വോഡോംഗ പോലീസ് സ്‌റ്റേഷൻ സെർജന്‍റ് മാർട്ടിൻ ടോർപി പറഞ്ഞു, ഒറ്റ ദിവസത്തെ യാത്രയ്ക്കാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. അതിനാല്‍ ഭക്ഷണമോ വെള്ളമോ കരുതിയിരുന്നില്ല. എന്നാല്‍ മദ്യപിക്കാത്ത ലിലിയന്‍റെ കൈയില്‍ അമ്മയ്ക്ക് സമ്മാനിക്കാനായി ഏതാനും ലോലിപ്പോപ്പുകളും ഒരു കുപ്പി വൈനും ഉണ്ടായിരുന്നു. അവര്‍ അത് കഴിച്ചാണ് അഞ്ച് ദിവസം തള്ളിനീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഇതുപോലൊരു ദുരന്തം'; ഓണ്‍ലൈന്‍ ചലഞ്ചില്‍ പങ്കെടുത്ത് യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി