'തന്റെ അഞ്ച് വയസുള്ള മകൾ വരച്ച കുടുംബചിത്രത്തിൽ അമ്മയായ ഞാനില്ലായിരുന്നു, അതിന് കാരണം ഞാനെപ്പോഴും ഓഫീസിലാണ് എന്നതായിരുന്നു. ഈ സംഭവമാണ് തന്നെ വിചിന്തനത്തിന് പ്രേരിപ്പിച്ചത്' എന്നാണ് യുവതി പറയുന്നത്. 

ജോലിസ്ഥലത്തെ ചൂഷണങ്ങളെ കുറിച്ച് വലിയ സംവാദങ്ങൾ നടക്കുന്ന സമയമാണിത്. ജീവനക്കാർ ആഴ്ചയിൽ 90 ദിവസം ജോലി ചെയ്യണമെന്ന എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്റെ പരാമർശത്തെ തുടർന്ന് വലിയ ചർച്ചകളാണ് നടന്നത്. ഞായറാഴ്ചകളിൽ വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്, എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എന്ന സുബ്രഹ്മണ്യത്തിന്റെ ചോദ്യത്തിൽ നിരവധിപ്പേർ പ്രതികരിച്ചിരുന്നു. 

എന്തായാലും, ഈ സമയത്താണ് സുബ്രഹ്മണ്യത്തിന്റെ പരാമർശത്തോടുള്ള പ്രതികരണമായി സിഎ ആയ ഒരു യുവതിയിട്ട പോസ്റ്റ് വൈറലായി കൊണ്ടിരിക്കുന്നത്. ഇങ്ങനെ നിർത്താതെ ജോലി ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലെ എന്തെല്ലാം പ്രിയപ്പെട്ട കാര്യങ്ങൾ നമുക്ക് നഷ്ടമാവും എന്ന് കാണിക്കുന്നതായിരുന്നു യുവതിയുടെ കുറിപ്പ്. 

'തന്റെ അഞ്ച് വയസുള്ള മകൾ വരച്ച കുടുംബചിത്രത്തിൽ അമ്മയായ ഞാനില്ലായിരുന്നു, അതിന് കാരണം ഞാനെപ്പോഴും ഓഫീസിലാണ് എന്നതായിരുന്നു. ഈ സംഭവമാണ് തന്നെ വിചിന്തനത്തിന് പ്രേരിപ്പിച്ചത്' എന്നാണ് യുവതി പറയുന്നത്. 

'10 വർഷം മുമ്പ്, താനും ആ വ്യക്തിയായിരുന്നു. 14 മണിക്കൂർ പ്രവൃത്തിദിനങ്ങളായിരുന്നു. പുലർച്ചെ മൂന്നുമണിക്ക് ഇമെയിലുകൾക്ക് മറുപടി അയച്ചിരുന്നു. തൻ്റെ മകൾ ആദ്യത്തെ ചുവടുകൾ വച്ചത് താൻ കണ്ടില്ല. കാരണം ക്ലയൻ്റ് മീറ്റിംഗായിരുന്നു. ഒടുവിൽ തന്നെ ഇതിൽ നിന്നെല്ലാം മാറ്റിയ സംഭവമുണ്ടായി. അഞ്ചുവയസുകാരിയായ മകൾ വരച്ച ഒരു ചിത്രം. അതിൽ താനില്ലായിരുന്നു. ടീച്ചർ ചോദിച്ചപ്പോൾ അമ്മ എപ്പോഴും ഓഫീസിലാണ് എന്നാണ് അവൾ പറഞ്ഞത്' എന്നും നിതു മോഹൻക എന്ന യുവതി കുറിക്കുന്നു. 

View post on Instagram

ഒപ്പം ദീർഘനേരം ജോലി ചെയ്യുന്നത് എങ്ങനെയാണ് ജോലിയിലുള്ള ഒരാളുടെ കഴിവുകൾ കുറയ്ക്കുക എന്നതിനെ കുറിച്ചും നിതു പറയുന്നുണ്ട്. എന്തായാലും, നിരവധിപ്പേരാണ് നിതുവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് സത്യമാണ് എന്ന് പറഞ്ഞ് ഭൂരിഭാ​ഗം പേരും നിതുവിനെ അനുകൂലിക്കുകയായിരുന്നു. 

'എത്രനേരം ഭാര്യയെ നോക്കിയിരിക്കും? ഞായറും ജോലി ചെയ്യൂ': 90 മണിക്കൂർ ജോലി ചെയ്യൂവെന്ന് എൽ ആന്‍റ് ടി ചെയർമാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം