കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് തനിക്ക് അലർജി ഉണ്ടായി. അങ്ങനെ വയ്യാതായ സമയത്ത് ഒരു തിളങ്ങുന്ന പ്രകാശം കണ്ടു. പിന്നാലെ മുത്തശ്ശിയുടെ ആത്മാവ് വന്ന് തന്നോട് ശാന്തമായിരിക്കാൻ ആവശ്യപ്പെട്ടു.
ആലങ്കാരികമായി നമ്മൾ 'ദൈവത്തെ കണ്ടു' എന്നൊക്കെ പറയാറുണ്ട്. എന്നാൽ, കോമയിലായ ഒരു സ്ത്രീ പറഞ്ഞത് താൻ ശരിക്കും ദൈവത്തെ കണ്ടു എന്നാണ്. പെന്നി വിറ്റ്ബ്രോട്ട് എന്ന കെന്റക്കിയിൽ നിന്നുള്ള സ്ത്രീയെ ശ്വസിക്കാൻ പ്രയാസം തോന്നിയതിനെ തുടർന്ന് 2014 -ലും 2016 -ലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ ദൈവത്തെ കണ്ടു എന്നും അതുപോലെ മരിച്ചുപോയ തന്റെ മുത്തശ്ശിമാരുമായി സംസാരിച്ചു എന്നും സ്ത്രീ അവകാശപ്പെട്ടത്.
പിന്നീട്, പെന്നി പറഞ്ഞത് താൻ ബോധമില്ലാതെ കിടക്കുന്ന അവസ്ഥയിൽ നിരവധി തവണ തന്റെ മരിച്ചുപോയ മുത്തശ്ശിയെ കണ്ടു എന്നും അവരോട് സംസാരിച്ചു എന്നുമാണ്. മുത്തശ്ശിമാരുടെ ആത്മാവ് വന്ന് ഈ ഭൂമിയിലുള്ള സമയം വളരെ വ്യവസ്ഥാപിതമാണ്. അത് നിങ്ങളിൽ നിന്നും അകന്നകന്ന് പോവുകയാണ് എന്നാണ് പറഞ്ഞത് എന്നാണ് പെന്നി പറയുന്നത്.
കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് തനിക്ക് അലർജി ഉണ്ടായി. അങ്ങനെ വയ്യാതായ സമയത്ത് ഒരു തിളങ്ങുന്ന പ്രകാശം കണ്ടു. പിന്നാലെ മുത്തശ്ശിയുടെ ആത്മാവ് വന്ന് തന്നോട് ശാന്തമായിരിക്കാൻ ആവശ്യപ്പെട്ടു. കോമയിൽ നിന്നും ഉണർന്ന ഉടനെ തന്നെ തന്റെ അസുഖമെല്ലാം ഭേദമായി എന്നും പെന്നി അവകാശപ്പെടുന്നു.
എന്തൊക്കെ സംഭവിച്ചാലും നമ്മൾ മുന്നോട്ട് തന്നെ പോകണം. വെല്ലുവിളികളെ നേരിടണം. എല്ലാത്തിനോടും ദയയുള്ളവരാവണം എന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പെന്നി പറയുകയുണ്ടായി. റിട്ട. നഴ്സ് കൂടിയാണ് പെന്നി. ഇതെല്ലാം തനിക്ക് ദൈവം തന്ന ഒരു സൂചനയാണ്. ഇതിനുള്ള പ്രതിഫലം മരണാനന്തര ജീവിതത്തിൽ തനിക്ക് കിട്ടുമെന്ന് പ്രതീക്ഷയുണ്ട് എന്നും പെന്നി പറയുന്നു.
ഏതായാലും കോമയിലായി എങ്കിലും മുത്തശ്ശിയോടൊക്കെ സംസാരിച്ചു എങ്കിലും പെന്നി ഇപ്പോൾ ആരോഗ്യവതിയാണ്.
