പലപ്പോഴും കോമയിലേക്ക് പോകുന്ന ഒരു ശാരീരികാവസ്ഥ തനിക്കുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളതാണ് എന്നാണ് ഗിൽമോർ പറയുന്നത്. ഇത്തരത്തിൽ ശക്തമായ ഒരു മയക്കത്തിലേക്ക് താൻ നീങ്ങുമ്പോൾ തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതായും ശരീരം തളരുന്നതായും തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും ആണ് ഇവർ പറയുന്നത്. 

മാസത്തിൽ മൂന്ന് തവണ താൻ മരണപ്പെടുന്നുണ്ടെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വരുന്നതാണെന്നുമുള്ള വിചിത്രവാദവുമായി 57 -കാരിയായ സ്ത്രീ. മരണശേഷം ഉള്ള സമയങ്ങളിൽ താൻ നിരവധി പ്രശസ്തരായ വ്യക്തികളെ കണ്ടുമുട്ടി എന്നും ഇവർ അവകാശവാദം ഉന്നയിക്കുന്നു. 20 -ാം വയസ്സിൽ മസ്തിഷ്‌കാഘാതം നേരിട്ട ബെവർലി ഗിൽമോർ എന്ന സ്ത്രീയാണ് മരിച്ചവരുമായി അസാധാരണമായ അനുഭവങ്ങളുണ്ടെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസത്തിൽ മൂന്നുതവണയാണ് തനിക്ക് ഇത്തരത്തിൽ വിചിത്രമായ അനുഭവം ഉണ്ടാകുന്നത് എന്നാണ് ഇവർ പറയുന്നത്. പലതവണ മരണാനന്തര ജീവിതത്തിലൂടെ കടന്നുപോയപ്പോഴും യേശുക്രിസ്തുവിനെയും വാൾട്ട് ഡിസ്നിയെയും താൻ കണ്ടുമുട്ടി എന്നാണ് ഇവർ അവകാശപ്പെടുന്നത്. 1980 -കളിലാണ് താൻ ഇത്തരത്തിൽ ആദ്യമായി യേശുക്രിസ്തുവിനെ കാണുന്നതെന്നും അതിനുശേഷം പലതവണ യേശുക്രിസ്തുവിനെ കണ്ടെന്നും ഇവർ പറയുന്നു. തുടർച്ചയായ ഈ കൂടിക്കാഴ്ചകളിലൂടെ യേശുക്രിസ്തുവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.

പലപ്പോഴും കോമയിലേക്ക് പോകുന്ന ഒരു ശാരീരികാവസ്ഥ തനിക്കുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളതാണ് എന്നാണ് ഗിൽമോർ പറയുന്നത്. ഇത്തരത്തിൽ ശക്തമായ ഒരു മയക്കത്തിലേക്ക് താൻ നീങ്ങുമ്പോൾ തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതായും ശരീരം തളരുന്നതായും തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും ആണ് ഇവർ പറയുന്നത്. 

മനോഹരമായ ഒരു കെട്ടിടത്തിന് സമീപത്ത് വച്ചാണ് താൻ വാൾട്ട് ഡിസ്നിയെ കണ്ടുമുട്ടിയത് എന്നാണ് ഗില്‍മോര്‍ പറയുന്നത്. ആ സമയം അദ്ദേഹം തന്റെ കഥകൾ മുഴുവൻ തനിക്ക് കാണിച്ചുതന്നുവെന്നും അതിലൊരു കഥാപാത്രമായി താനും മാറിയെന്നും ആണ് ഇവർ പറയുന്നത്. പ്രശസ്തരായ വ്യക്തികളെ കൂടാതെ മരിച്ചുപോയ തൻറെ മാതാപിതാക്കളെയും താൻ കണ്ടുമുട്ടി എന്നും ഗില്‍മോര്‍ പറയുന്നു.

ഗില്‍മോര്‍ കടന്നുപോകുന്ന ശാരീരിക അവസ്ഥയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ കോമ സയൻസ് ഗ്രൂപ്പിലെ ഗവേഷകർ ഗിൽമോറുമായി ചേർന്ന് ഒരു പഠനത്തിലാണ് ഇപ്പോൾ.