1973 -ലാണ് ഇവിടെ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. എന്നാൽ, സമീപകാലത്തായി പല സംസ്ഥാനങ്ങളിലും ഇതിനെ റദ്ദ് ചെയ്തുകൊണ്ട് ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കി മാറ്റുകയാണ്.
ഗർഭച്ഛിദ്രം (miscarriage) സംഭവിച്ച സ്ത്രീയെ 30 വർഷത്തെ തടവിന് ശിക്ഷിച്ച് എൽ സാൽവദോറി(El Salvador)ലെ കോടതി. നരഹത്യയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നിയമവിധേയമായിരുന്ന ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ എല്ലായിടത്തും നടക്കുന്നുണ്ട്. ഇതിനെതിരെ കുറേ കാലമായി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം ഉയരുകയാണ്. ഈ സംഭവം സ്ത്രീകൾക്കെതിരെയുള്ള ഭീഷണിയാണ് എന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു.

ആശുപത്രിയിൽ വൈദ്യസഹായം തേടുന്നതിനിടയിലാണ് സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷമായി സ്ത്രീയെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എസ്മെ എന്ന് അറിയപ്പെടുന്ന സ്ത്രീക്ക് തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. അമ്മയ്ക്കോ കുഞ്ഞിനോ അപകടം വരുന്ന അവസ്ഥയിലുള്ള ഗർഭച്ഛിദ്രം (obstetric emergency) പോലും അനുവദിക്കാത്ത ഈ രീതി നേരത്തെ അവിടെയുണ്ടായിരുന്ന അവകാശങ്ങളുടെ പിന്നോട്ടുള്ള നടത്തമാണ് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകയും വിമൻസ് ഇക്വാലിറ്റി സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പോള അവില-ഗില്ലൻ പറഞ്ഞു.

1973 -ലാണ് ഇവിടെ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. എന്നാൽ, സമീപകാലത്തായി പല സംസ്ഥാനങ്ങളിലും ഇതിനെ റദ്ദ് ചെയ്തുകൊണ്ട് ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കി മാറ്റുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. സ്ത്രീക്ക് 30 വർഷത്തെ തടവ് വിധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് ദ സിറ്റിസൺ ഗ്രൂപ്പ് ഫോർ ദ ഡീക്രിമിനലൈസേഷൻ ഓഫ് അബോർഷൻ (The Citizen Group for the Decriminalization of Abortion) പറയുന്നു.

എൽ സാൽവദോർ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഗർഭച്ഛിദ്രം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് വളരെയധികം സ്ത്രീകളെയാണ് ഇവിടെ തടവിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 180 ഓളം സ്ത്രീകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2009 മുതൽ ഇതിൽ 64 പേരെ സർക്കാർ വിട്ടയച്ചു. ഡിസംബർ മുതൽ, നീണ്ട ജയിൽ ശിക്ഷ അനുഭവിക്കുന്ന എട്ട് സ്ത്രീകൾക്ക് ആ ശിക്ഷയിൽ ഇളവ് ലഭിച്ചു.
