ഒരു മാസത്തോളം സ്വകാര്യഭാഗത്ത് കഠിനമായ വേദനയായിരുന്നു എന്നും ബെക്കി സമ്മതിക്കുന്നുണ്ട്. ലോകത്ത് ഇത്തരത്തിൽ ടാറ്റൂ ചെയ്ത ലോകത്തിലെ ഏക സ്ത്രീ താനായിരിക്കും എന്നാണ് ബെക്കി പറയുന്നത്.

ദേഹം മൊത്തം ടാറ്റൂ ചെയ്യുന്ന ആൾക്കാർ ഇന്ന് കൂടിക്കൂടി വരികയാണ്. പലർക്കും അതിനോട് ഒരുതരം അഭിനിവേശം തന്നെയാണ്. എന്നാൽ, ഇപ്പോൾ ഒരു ഒൺലിഫാൻസ് സ്റ്റാർ സ്വകാര്യഭാ​ഗത്ത് ഏറ്റവും അധികം ടാറ്റൂ ചെയ്തത് താൻ ആണ് എന്ന് പറയുകയാണ്. ഇത്തരത്തിൽ ടാറ്റൂ ചെയ്ത ഒരേ ഒരാളും താനായിരിക്കും എന്ന് ബ്രിട്ടീഷുകാരിയായ ബെക്കി ഹോൾട്ട് പറയുന്നു. 

ഏകദേശം 33 ലക്ഷത്തിൽ കൂടുതൽ തുക തന്റെ ദേഹത്ത് ടാറ്റൂ ചെയ്യുന്നതിന് വേണ്ടി 34 -കാരിയായ ബെക്കി ചെലവഴിച്ച് കഴിഞ്ഞു. മുഖം മുതൽ കാൽ വരെ ബെക്കിക്ക് ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അവർ തന്റെ സ്വകാര്യഭാ​ഗത്ത് ടാറ്റൂ ചെയ്തത്. അത് അതിതീവ്രമായ വേദന ഉണ്ടാക്കിയിട്ടും അവർ പിന്മാറാൻ ഒരുക്കമായിരുന്നില്ല. 

പല സെഷനുകളായിട്ടാണ് സ്വകാര്യഭാ​ഗത്ത് ടാറ്റൂ ചെയ്യുന്നത് പൂർത്തിയാക്കിയത്. "ഞാൻ സഹിക്കാൻ പറ്റാത്ത വേദനയിലായിരുന്നു" ജൂലൈ 5 -ന് താൻ നടത്തിയ അഞ്ചാമത്തെയും അവസാനത്തെയും ടാറ്റൂ സെഷനിൽ ബെക്കി ആർക്ക് മീഡിയയോട് പറഞ്ഞു.

View post on Instagram

ഒരു മാസത്തോളം സ്വകാര്യഭാഗത്ത് കഠിനമായ വേദനയായിരുന്നു എന്നും ബെക്കി സമ്മതിക്കുന്നുണ്ട്. ലോകത്ത് ഇങ്ങനെ ടാറ്റൂ ചെയ്ത ലോകത്തിലെ ഏക സ്ത്രീ താനായിരിക്കും എന്നാണ് ബെക്കി പറയുന്നത്. ആ വേദനാജനകമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നതിന് അവളുടെ ആരാധകർ അവളെ അഭിനന്ദിച്ചു. 

View post on Instagram

ആളുകൾ എല്ലാം അത്ഭുതപ്പെടുകയാണ്. എങ്ങനെയാണ് തനിക്ക് തന്റെ സ്വകാര്യഭാ​ഗത്ത് ടാറ്റൂ ചെയ്യാൻ സാധിച്ചത് എന്നോർത്ത്. താൻ വലിയ ധൈര്യമുള്ളവളാണ് എന്നാണ് ആളുകൾ പറയുന്നത് എന്നും ബെക്കി പറയുന്നുണ്ട്. ഈ ടാറ്റൂ കൂടി ചെയ്തതോടെയാണ് ടാറ്റൂവിന്റെ കാര്യത്തിൽ താൻ പൂർണതയുള്ള ആളായത് എന്നാണ് ബെക്കിയുടെ പക്ഷം.