2023 ഏപ്രിൽ 23 -നാണ് യൂലിയ മകളായ ലൂയിസക്ക് ജന്മം നൽകുന്നത്. എന്നാൽ, പിന്നീട് തിരികെ പോകാൻ സാധിക്കാതെ അവർ ആകെ പെട്ടുപോവുകയായിരുന്നു.
ഒരു ബീച്ചിൽ വച്ച് കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി 6000 കിലോമീറ്റർ സഞ്ചരിച്ച ബ്രിട്ടീഷ് യുവതി തിരികെ പോകാൻ കഴിയാതെ കുടുങ്ങിപ്പോയി. കരീബിയൻ, ഗ്രെനഡ തീരത്ത് വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനിപ്പോൾ നാലുമാസം പ്രായമായി. യൂലിയ ഗുർഷി എന്ന 38 -കാരിയും ഭർത്താവ് ക്ലൈവും നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്.
കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാനോ, പാസ്‍പോർട്ടിന് അപേക്ഷിക്കാനോ സാധിക്കാതെ വന്നതിനാലാണ് ഇവർക്ക് തിരികെ പോകാൻ സാധിക്കാത്തത്. ദമ്പതികൾ മാഞ്ചസ്റ്ററിലെ ടാംസൈഡ് വിട്ട് സെന്റ് ലൂസിയയിലെ റോഡ്‌നി ബേയിലേക്ക് വന്നത് ബീച്ചിൽ കുഞ്ഞിന് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകാൻ വേണ്ടിയായിരുന്നു. തന്റെ കുഞ്ഞിന് അങ്ങനെ വേണം ജന്മം നൽകാൻ എന്നത് യൂലിയയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.
2023 ഏപ്രിൽ 23 -നാണ് യൂലിയ മകളായ ലൂയിസക്ക് ജന്മം നൽകുന്നത്. എന്നാൽ, പിന്നീട് തിരികെ പോകാൻ സാധിക്കാതെ അവർ ആകെ പെട്ടുപോവുകയായിരുന്നു. ജനനം രജിസ്റ്റർ ചെയ്യാനായി ഒരു ആശുപത്രിയിലെത്തിയപ്പോൾ 24 മണിക്കൂർ കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി ജനനം രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഇമിഗ്രേഷൻ ഓഫീസിലെത്തിയപ്പോൾ കുട്ടി അവരുടേതാണ് എന്നതിന് എന്താണ് തെളിവ് എന്നായിരുന്നു ചോദ്യം. പാസ്‍പോർട്ട് ഓഫീസിലെത്തിയപ്പോൾ കുട്ടി എവിടെ ജനിച്ചു എന്നതിന് തെളിവില്ല എന്നും. അതോടെ യൂലിയയും ക്ലൈവും കുഞ്ഞും ഇവിടെ കുടുങ്ങി.
ഇപ്പോൾ യുകെ ഹൈകമ്മീഷൻ പറയുന്നത് ഡിഎൻഎ ടെസ്റ്റ് വേണം എന്നാണ്. അതിന്റെ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ് കുടുംബം. പിന്നാലെ കുട്ടിക്ക് പാസ്‍പോർട്ട് കിട്ടും എന്നും തിരികെ പോകാൻ സാധിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
