കോമയിൽ നിന്നും ഉണർന്നപ്പോഴാണ് തനിക്ക് കാന്‍സറാണ് എന്ന് താനറിയുന്നത്. തനിക്ക് സംസാരിക്കാനോ അനങ്ങാനോ മറ്റെന്തെങ്കിലും ചെയ്യാനോ ഒന്നും സാധിക്കുന്നുണ്ടായിരുന്നില്ല എന്ന് അവൾ പറയുന്നു.
അർബുദത്തെ തുടർന്ന് ജീവൻ തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയ ഒരു യുവതി തന്റെ കീമോതെറാപ്പിക്ക് വേണ്ടി ആശുപത്രിക്കിടക്കയിൽ വച്ചുതന്നെ 15 ലക്ഷത്തിന് മുകളിൽ സമ്പാദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബ്രൈറ്റണിൽ നിന്നുള്ള 20 വയസുകാരിയായ വാലന്റീനയ്ക്ക് 2021 -ലാണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയയാണ് എന്ന് കണ്ടെത്തുന്നത്. അസുഖം കൂടി കോമയിലായ അവൾക്ക് മാസങ്ങളോളം ചലിക്കാനോ സംസാരിക്കാനോ ഒന്നും സാധിച്ചിരുന്നില്ല. പിന്നാലെ നിരവധി കീമോ സെഷനുകളിലൂടെയും അവൾ കടന്നുപോയി.
എന്നാൽ, 18 വയസുമുതൽ ലൈംഗികത്തൊഴിലാളി ആയിരുന്ന വാലന്റീനയുടെ കയ്യിൽ അവളുടെ ചികിത്സയ്ക്ക് ആവശ്യമുള്ള പണമില്ലായിരുന്നു. അങ്ങനെയാണ് ആശുപത്രിക്കിടക്കയിൽ നിന്നുതന്നെ തന്റെ ചിത്രങ്ങൾ വിറ്റുകൊണ്ടാണ് അവൾ തന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. കീമോതെറാപ്പിയിൽ നിന്നും ഇടവേളകൾ കിട്ടുമ്പോഴെല്ലാം താൻ ചിത്രങ്ങളെടുത്ത് പങ്ക് വയ്ക്കുമായിരുന്നു എന്നാണ് അവൾ പറയുന്നത്.
കോമയിൽ നിന്നും ഉണർന്നപ്പോഴാണ് തനിക്ക് കാന്‍സറാണ് എന്ന് താനറിയുന്നത്. തനിക്ക് സംസാരിക്കാനോ അനങ്ങാനോ മറ്റെന്തെങ്കിലും ചെയ്യാനോ ഒന്നും സാധിക്കുന്നുണ്ടായിരുന്നില്ല എന്ന് അവൾ പറയുന്നു. പിന്നാലെ, അവൾ ലാപ്ടോപ്പ് കൊണ്ടുവരികയും അത് കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ് എന്ന് പഠിക്കുകയും ചെയ്തു. ശേഷം തന്റെ കീമോ നഴ്സുമാരിൽ ഒരാളുടെ പേരായ വാലന്റീന എന്ന പേരിൽ ഒരു അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. തന്റെ കീമോ നഴ്സായിരുന്ന വാലന്റീന വളരെ കരുത്തയും സ്വതന്ത്രയും ആയിരുന്നു, ഒരു ബൈക്കർ ഗേൾ ആയിരുന്നു. തന്റെ അതിജീവനത്തിൽ ഒരുപാട് സഹായിച്ചു എന്നും വാലന്റീന പറയുന്നു.
ഒടുവിൽ, അഡൽറ്റ് ഒൺലി സൈറ്റായ ഒൺലിഫാൻസിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ തനിക്ക് കൃത്യമായ വരുമാനം നേടാനായി എന്നാണ് അവൾ പറയുന്നത്. അതുകൊണ്ടാണ് തനിക്ക് ചികിത്സ തുടരാനായത് എന്നും അവൾ പറയുന്നു. കീമോ തെറാപ്പിക്ക് ശേഷം വിവിധ വിഗ്ഗുകൾ വച്ചും മേക്കപ്പ് ധരിച്ചുമാണ് താൻ ചിത്രങ്ങളെടുക്കുന്നത്. അന്ന് തന്റെ ആശുപത്രി ദിനങ്ങളിൽ അത് മാത്രമാണ് വരുമാന മാർഗമായി ഉണ്ടായിരുന്നത്. ഇപ്പോൾ തനിക്ക് അസുഖം ഭേദമായി. എന്നാൽ, ചെക്കപ്പ് കൃത്യമായി നടത്താറുണ്ട്. കാരണം, എപ്പോൾ വേണമെങ്കിലും തിരികെ വരാവുന്ന അസുഖമാണ് ഇത് എന്നും അവൾ പറയുന്നു.
