ഒരു യൂറ്റ്യൂബ് ഷോയ്ക്കിടെയാണ് സാന്ദ്ര തനിക്ക് ഡെനിമിന്‍റെ ഇൻഡിഗോ ബ്ലൂ ജോഡി ജീന്‍സ് ഉണ്ടെന്നും പതിനെട്ട് വര്‍ഷം മുമ്പ് വാങ്ങിയ അവ ഇതുവരെ താന്‍ കഴുകിയിട്ടില്ലെന്നും വെളിപ്പെടുത്തിയത്.
തന്‍റെ ജീന്‍സ് വാങ്ങിയതിന് ശേഷം അലക്കിയിട്ടില്ലെന്നും ഇപ്പോള്‍ 18 വര്‍ഷമായെന്നുമുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. ഹളിൽ നിന്നുള്ള സാന്ദ്ര വില്ലിസ് എന്ന സ്ത്രീയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 'സ്റ്റെഫിന്‍റെ പാക്ക്ഡ് ലഞ്ച് എന്ന സ്വകാര്യ യൂറ്റ്യൂബ് ചാനലിലാണ് ഇവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
എപ്പിസോഡിനിടെ, 20 വർഷത്തിലൊരിക്കലും ജീൻസ് കഴുകരുതെന്ന് ഒരാള്‍ പറഞ്ഞു. ഈ സമയത്താണ് അങ്ങനെയെങ്കില്‍ തനിക്ക് രണ്ട് വര്‍ഷം കൂടിയുണ്ടെന്ന് സാന്ദ്ര വില്ലിസ് പറഞ്ഞത്. തുടര്‍ന്ന് സാന്ദ്ര തനിക്ക് ഡെനിമിന്‍റെ ഇൻഡിഗോ ബ്ലൂ ജോഡി ജീന്‍സ് ഉണ്ടെന്നും പതിനെട്ട് വര്‍ഷം മുമ്പ് വാങ്ങിയ അവ ഇതുവരെ താന്‍ കഴുകിയിട്ടില്ലെന്നും വെളിപ്പെടുത്തി. ജീന്‍സ് വാങ്ങിയ ദിവസം അത് എങ്ങനെ ഇരുന്നോ അത് പോലെ തന്നെ ഇന്നുമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?
എന്നാല്‍, ഈ എപ്പിസോഡ് ഓണ്‍ലൈനില്‍ അപ്പ് ചെയ്തതിന് പിന്നാലെ വലിയൊരു ചര്‍ച്ചയാണ് നടന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തന്‍റെ ജീന്‍സിനെ ചൊല്ലിയുള്ള ചര്‍ച്ച കണ്ട് സാന്ദ്ര അത്ഭുതപ്പെട്ടു. ഒരാള്‍ എഴുതിയത് 'ഞാന്‍ ഒരിക്കല്‍ ധരിക്കുന്നവയില്‍ കറയോ, ഉപയോഗിച്ച പെര്‍ഫ്യൂമിന്‍റെ മണമോ ഉണ്ടാകും', മറ്റ് ചിലരുടെ സംശയം എന്തിനാണ് ഇത്രയും കാലം വസ്ത്രം കഴുകാതെ വച്ചിരിക്കുന്നതെന്നായിരുന്നു. എന്നാല്‍ സന്ദ്രയുടെ മറുപടി 'ഞാൻ അവ തുടയ്ക്കുന്നു. വസ്ത്രങ്ങള്‍ ധരിച്ചതിന് പിന്നാലെ ഞാന്‍ കഴുകാറില്ല. പകരം എന്തെങ്കിലും തരത്തിലുള്ള മണമുണ്ടോയെന്ന പരിശോധന നടത്തും.
'അത്തരത്തിലുള്ള ധാരാളം ജോഡി ജീന്‍സുകള്‍ എനിക്കുണ്ട്. അവയെല്ലാം തന്നെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവയുമാണ്. അതിനാല്‍ തന്നെ അവ കഴുകണമെന്ന് തോന്നുന്നില്ലെങ്കില്‍ ഞാനവ കഴുകാറില്ല. മാത്രമല്ല അവ നല്ല തിളക്കമുള്ളതായി എനിക്ക് തോന്നുന്നു. അതിനാല്‍ കാര്യമായ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ അതിന് എന്തെങ്കിലും തരത്തിലുള്ള മണമോ മറ്റോ ഉണ്ടെങ്കില്‍ ഞാനവ തുടച്ച് വൃത്തിയാക്കുന്നു. ആളുകള്‍ പറയുന്നത് പോലെ മണമുണ്ടോയെന്ന് നോക്കാന്‍ ഞാനവ എടുത്ത് ഫ്രീസറില്‍ വയ്ക്കുന്നു.' സാന്ദ്ര ദി സണിനോട് പറഞ്ഞു.
ബൾഗേറിയയിൽ നിന്ന് കണ്ടെത്തിയ ചെറിയ കൊന്തയില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്വര്‍ണ്ണം !
