ഈ കപ്പൽ ലിഫ്റ്റിന്‍റെ ആകെ നീളം 2.3 കിലോമീറ്ററാണ്. ഗുയ്‌ഷോ പ്രവിശ്യയിലെ യാങ്‌സി നദിയുടെ കൈവഴിയായ വു നദിയിലാണ് ചൈന ഈ എഞ്ചിനീയറിംഗ് വിസ്മയം പണി തീര്‍ത്തിരിക്കുന്നത്.


നുഷ്യരുമായി ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്ക് നിമിഷ നേരത്തില്‍ ഉയരുന്ന ലിഫ്റ്റുകളില്‍ നമ്മളില്‍ പലരും കയറിയിട്ടുണ്ടാകും എന്നാല്‍ കപ്പലുകളെ ഉയര്‍ത്തുന്ന ലിഫ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അതെ കപ്പല്‍ ലിഫ്റ്റ് (Shiplift). ഒന്നും രണ്ടുമല്ല, 500 ടണ്‍ ഭാരമുള്ള കപ്പലുകളെ വരെ 653 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന ലിഫ്റ്റുകളാണ് ചൈന പണിതീര്‍ത്തിരിക്കുന്നത്. വാട്ടർ ചാനലുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ഹൈഡ്രോളിക് ലിഫ്റ്റുകളാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കപ്പൽ ലിഫ്റ്റിന്‍റെ ആകെ നീളം 2.3 കിലോമീറ്ററാണ്. ഗുയ്‌ഷോ പ്രവിശ്യയിലെ യാങ്‌സി നദിയുടെ കൈവഴിയായ വു നദിയിലാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം പണി തീര്‍ത്തിരിക്കുന്നത്. ഈ കപ്പല്‍ യാത്രയുടെ വീഡിയോകളും ചിത്രങ്ങളും ഇതിനകം വൈറലായിക്കഴിഞ്ഞു. ഈ സാങ്കേതിക വൈഭവം അറിയപ്പെടുന്നത് ഗൂപിതൻ ഷിപ്പ്ലിഫ്റ്റ് (Goupitan Shiplift) എന്നാണ്. 

സിസിടിവി ക്യാമറയില്‍ 'പ്രേതം', അലാറം മുഴങ്ങിയതിന് പിന്നാലെ കാര്യമന്വേഷിച്ച് പോലീസ്; വീഡിയോ പുറത്ത് വിട്ടു !

Scroll to load tweet…

'ജലകന്യക'യോ, പാപ്പുവ ന്യൂ ഗിനിയയിന്‍ തീരത്ത് അടിഞ്ഞത്? ഉത്തരമില്ലാതെ ശാസ്ത്രലോകം !

മിനിറ്റിൽ 8 മീറ്റർ ലിഫ്റ്റിംഗ് വേഗതയിൽ 1,800 ടൺ ഭാരമുള്ള ഗൗപിതൻ ഷിപ്പ്‌ലിഫ്റ്റ്, മൂന്ന് ഷിപ്പ് ലിഫ്റ്റുകള്‍ അടങ്ങിയതാണ്. ചാങ്ജിയാങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേ, ഗൗപിറ്റൻ ഷിപ്പ്ലിഫ്റ്റ് സിസ്റ്റത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കപ്പലുകൾ കൊണ്ടുപോകുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി മൂന്ന് ഘട്ടങ്ങളായി വിഭജിച്ചാണ് പണിതീര്‍ത്തതാണ്. ഓരോ ലിഫ്റ്റിലും ബോട്ട് ലിഫ്റ്റിംഗ് റിസർവോയറിന്‍റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന രണ്ട് നിര ഹോയിസ്റ്റ് കേബിൾ ഡ്രമ്മുകളും ഗിയർബോക്സുകളും ഉള്‍പ്പെടുന്നു. 

വധുവിന് തുണയായി 'നായ'; 24 -കാരി ഒരു ദിവസം സമ്പാദിക്കുന്നത് 30,000 രൂപ !

Scroll to load tweet…

കാട്ടാനകള്‍ക്കൊപ്പം 'ഒളിച്ചോടിയ' കുങ്കിയാന, ആ വാര്‍ത്തയുടെ വാസ്തവം എന്താണ്?

ഒരു കപ്പൽ ആദ്യ ലിഫ്റ്റ് കടന്നുപോകുന്ന സമയത്ത് തന്നെ മറ്റൊരു കപ്പലിനെ ഉയർത്താന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേക. അതുപോലെ, ആദ്യത്തെ കപ്പൽ മൂന്നാമത്തെ ലിഫ്റ്റ് കഴിഞ്ഞാൽ, ആദ്യ ലിഫ്റ്റില്‍ നിന്ന് മറ്റൊരു കപ്പലിനെ ഉയര്‍ത്തിത്തുടങ്ങുന്നു. അതായത്, ഈ ജലപാതയിലൂടെ കപ്പലുകളുടെ ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍ തുടരുന്നു. ഒരു കപ്പല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ കാത്ത് നില്‍ക്കേണ്ട ആവശ്യ മറ്റൊരു കപ്പലിന് ഉണ്ടാകുന്നില്ല. അതിനാല്‍ തന്നെ സമയ നഷ്ടവും ലാഭിക്കാം. കുറ്റമറ്റ ഈ സാങ്കേതിക രീതി ഗൂപിതൻ ഷിപ്പ്ലിഫ്റ്റിനെ ലോകത്തിലെ ഏറ്റവും മികച്ച കപ്പൽ ലിഫ്റ്റുകളിൽ ഒന്നാക്കി മാറ്റുന്നു.

ഐസ്‍ലാന്‍ഡ് സ്ത്രീകളെ വിവാഹം കഴിച്ചാല്‍ വിദേശ പുരുഷന്മാര്‍ക്ക് 4.16 ലക്ഷം രൂപയോ ?