Asianet News MalayalamAsianet News Malayalam

മഞ്ചിനല്‍; അടുക്കുന്തോറും അതീവ അപകടകാരിയായി തീരുന്ന മരം !

 ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ മരം ഫ്ലോറിഡ മുതൽ കരീബിയൻ വരെയും മധ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. 

worlds most dangerous tree can cause blisters on your skin and cause you to lose your sight bkg
Author
First Published Dec 22, 2023, 5:32 PM IST

രം ഒരു വരമെന്നാണ് കുട്ടിക്കാലം മുതൽ നാമ്മളൊക്കെ പഠിച്ചത്, എന്നാൽ, അടുക്കുംതോറും അപകടകാരിയായ മാറുന്ന ഒരു മരമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ വൃക്ഷമെന്നാണ് ഈ മരം അറിയപ്പെടുന്നത്. ഈ മരത്തിന്‍റെ പേര് മഞ്ചിനീൽ മരം (Manchineel tree). ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ മരം ഫ്ലോറിഡ മുതൽ കരീബിയൻ വരെയും മധ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. 

അച്ഛന്‍ മസ്തിഷ്കാഘാതം വന്ന് ആശുപത്രിയില്‍, മകന് വഴിയില്‍ നിന്നും കിട്ടിയത് 19 ലക്ഷം അടങ്ങിയ ബാഗ്; ട്വിസ്റ്റ് !

ഈ വൃക്ഷത്തിൽ ഉണ്ടാകുന്ന കാഴ്ചയില്‍  ചെറിയ ആപ്പിൾ പോലെയുള്ള പഴങ്ങൾ വിഷം നിറഞ്ഞവയാണ്. അതുകൊണ്ടുതന്നെ ഈ പഴങ്ങൾ അറിയപ്പെടുന്നത് മൻസാനില്ല ഡി ലാ മ്യൂർട്ടെ (manzanilla de la muerte) അഥവാ 'മരണത്തിന്‍റെ ചെറിയ ആപ്പിൾ' (little apple of death) എന്നാണ്.  ചരിത്രത്തിൽ മനുഷ്യര്‍ തമ്മിലുള്ള നിരവധി കലാപങ്ങള്‍ ഈ മരവും ഇതിന്‍റെ പഴവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാരണം ശത്രുക്കളെ എയ്തു വീഴ്ത്തുന്നതിനായി അമ്പുകളിൽ വിഷം തേക്കാൻ ഉപയോഗിച്ചിരുന്നത് ഈ പഴങ്ങളില്‍ നിന്നുള്ള നീരായിരുന്നു. തീർന്നില്ല, എതിരാളികളെ തോൽപ്പിക്കാൻ അവരുടെ ജലസംഭരണികളിൽ മഞ്ചിനീൽ മരത്തിന്‍റെ നീര് കലർത്തുന്നതും പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ക്ലാസിനിടെ ഭക്ഷണം കഴിച്ച പെൺകുട്ടികളുടെ മുഖത്ത് അടിക്കാന്‍ ആൺകുട്ടികളോട് ആവശ്യപ്പെട്ട ടീച്ചർക്ക് സസ്പെൻഷൻ !

മരവും ഇതിന്‍റെ ഫലവും അപകടകരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ പഴം കഴിച്ച് ആരും ഇതുവരെയും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പഴത്തിന്‍റെ രുചി മധുരമുള്ളതാണെങ്കിലും ഇത് കഴിച്ചിറക്കാൻ അസാധ്യ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. കാരണം ഇത് തൊണ്ടയിൽ മുറിവുകൾ ഉണ്ടാക്കുകയും വായിൽ കുമിളകൾ രൂപപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഗുരുതരമായ ദഹന പ്രശ്നങ്ങൾക്കും ഈ പഴം കാരണമാകും. തീർന്നില്ല മഴക്കാലത്ത് ഈ മരത്തിന്‍റെ കീഴിൽ നിൽക്കുകയോ ഇലകളിൽ സ്പർശിക്കുകയോ ചെയ്താൽ അത് ശരീരം മുഴുവൻ കുമിളകൾ രൂപപ്പെടുന്നതിന് കാരണമാകും. മാത്രമല്ല മരത്തിന്‍റെ സ്രവം അല്ലെങ്കിൽ മരം കത്തിച്ചാൽ ഉണ്ടാകുന്ന പുക എന്നിവ താൽക്കാലിക അന്ധത ഉണ്ടാക്കുന്നതിനും കാരണമാകും.

'സബാഷ്...'; കടം വാങ്ങിയ പണം തിരികെ നൽകാൻ രണ്ട് മാസത്തിന് ശേഷം പോലീസിനെ തേടിയെത്തി യുവാവ് !
 

Latest Videos
Follow Us:
Download App:
  • android
  • ios