ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ നിന്നുള്ള ജെയ്ൻ മക്നീസ് (47) എന്ന പ്രായം കുറഞ്ഞ മുത്തശ്സി. ജെയ്ൻ മക്നീസ് പറയുന്നത് തന്‍റെ മകന് തന്‍റെ കൊച്ചു മകനെക്കാള്‍ പ്രായ കുറവാണെന്നും മകനെയും കൊച്ചുമക്കളെയും താന്‍ ഒരുപോലെ മുലയൂട്ടാറുണ്ടെന്നുമാണ്. 


നുഷ്യന്‍ ഭൂമുഖത്തുള്ള മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാകുന്നത് സാമൂഹിക ജീവിതത്തിലൂടെയാണ്. ചില മൃഗങ്ങള്‍ സാമൂഹിക ജീവിത രീതി പിന്തുടരുന്നുണ്ടെങ്കിലും അത് മനുഷ്യരുടേത് പോലെ അത്ര ശക്തമോ നിയന്ത്രിതമോ ആയ ഒന്നല്ല. നിയന്ത്രിതമാണെങ്കിലും മനുഷ്യരുടെ സാമൂഹിക ജീവിതം നിരവധി സങ്കീര്‍ണ്ണതകളെയും ഉള്‍ക്കൊള്ളുന്നു. അത്തരത്തിലൊരു സങ്കീര്‍ണ്ണമായ ബന്ധുത്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ നിന്നുള്ള ജെയ്ൻ മക്നീസ് (47) എന്ന പ്രായം കുറഞ്ഞ മുത്തശ്സി. ജെയ്ൻ മക്നീസ് പറയുന്നത് തന്‍റെ മകന് തന്‍റെ കൊച്ചു മകനെക്കാള്‍ പ്രായ കുറവാണെന്നും മകനെയും കൊച്ചുമക്കളെയും താന്‍ ഒരുപോലെ മുലയൂട്ടാറുണ്ടെന്നുമാണ്. 

ആദ്യം കേള്‍ക്കുമ്പോള്‍ എന്തോ അസ്വാഭാവികത തോന്നാം. അത്, അത്തരം ബന്ധങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അപരിചിതമായത് കൊണ്ടുള്ള നമ്മുടെ അജ്ഞതയാണ്. നമ്മുടെ സമൂഹത്തില്‍ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ പ്രസവം നിര്‍ത്തുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ സമൂഹങ്ങളും അങ്ങനെയല്ല, ഏറ്റവും കുറഞ്ഞത് ജെയ്ൻ മക്നീസിന്‍റെ കാര്യത്തിലെങ്കിലും. ജെയ്ൻ മക്നീസിന്‍റെ മകള്‍ ലോറ (27), തന്‍റെ 15 -മത്തെ വയസില്‍ ആദ്യമായി അമ്മയായി. ഇന്ന് ലോറയ്ക്ക് 11 വയസുള്ള മകളുണ്ട്. അതായത് മുപ്പതുകളിലെത്തിയപ്പോള്‍ തന്നെ ജെയ്ൻ മക്നീസ് മുത്തശ്ശിയായിക്കഴിഞ്ഞെന്ന്. മകള്‍ ലോറയ്ക്ക് പെണ്‍കുഞ്ഞ് പിറന്ന് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്‍റെ 37 -ാം വയസില്‍ ജെയ്ൻ മക്നീസ് വീണ്ടും അമ്മയായി. ഇത്തവണ അവര്‍ ഒരു ആണ്‍കുഞ്ഞിന്, ഒലിവറിന് ജന്മം നല്‍കി. ഇന്ന് ഒലിവറിന് വയസ് ഒമ്പത്. അതായത് ജെയ്ൻ മക്നീസിന്‍റെ മകന് അവരുടെ കൊച്ചുമകളെക്കാള്‍ രണ്ട് വയസ് കുറവ്. 

ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

വർഷങ്ങൾക്ക് ശേഷം ജെയ്നും ലോറയും വീണ്ടും ഗർഭിണികളായി. ഇത്തവണ അമ്മയും മകളും ഒരേ സമയമായിരുന്നു ഗര്‍ഭിണികളായത്. തുടര്‍ന്ന് ജെയ്ൻ, ബെൻ എന്ന ആൺകുട്ടിക്ക് ജന്മം നൽകിയപ്പോള്‍ മകള്‍ ലോറ ബെല്ലയ്ക്ക് ജന്മം നല്‍കി. ഇരുവര്‍ക്കും ഇപ്പോള്‍ ഏഴ് വയസ്. താന്‍ ഒരേ സമയം തന്‍റെ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മുലയൂട്ടാറുണ്ടെന്ന് ജെയ്ൻ മക്നീസ് പറയുന്നു. 'പലര്‍ക്കും അത് അങ്ങേയറ്റമാണ്. അതേസമയം എല്ലാവർക്കും അത് സുഖകരമല്ലെന്നും ഞാൻ കരുതുന്നു. എന്നാല്‍ അത് അതിശയകരവും പൂര്‍ണ്ണതയുള്ളതുമായ ഒരു പദവിയാണെന്ന് ചിലര്‍ കരുതുന്നു. എതിര്‍ശബ്ദമുയര്‍ത്തുന്ന മറ്റ് ചിലരുമുണ്ടാകാം. " 18-ാം വയസിലാണ് ജെയ്ന്‍ മക്സീസ്, ആദ്യത്തെ കുട്ടി ലോറയെ പ്രസവിക്കുന്നത്. ഇന്ന് ജെയ്ന് നാല് കുട്ടികളുടെ അമ്മയാണ്. തന്‍റെ മക്കളും കൊച്ചുമക്കളും ഒരിക്കലും സൗഹൃദത്തിലല്ലാതെ ഇരുന്നിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരേ സമയം ഗർഭിണിയായി നാല് സഹോദരിമാർ; അപൂര്‍വ്വതയില്‍ സന്തോഷം പ്രകടിപ്പിച്ച് 22 അംഗ കുടുംബം