Asianet News MalayalamAsianet News Malayalam

മെട്രോ ട്രെയിനിൽ സീറ്റ് കിട്ടുന്നില്ല; വീട്ടിൽ നിന്ന് സോഫയുമായെത്തി യുവാവ് !

മെട്രോ ട്രെയിനില്‍ ഇദ്ദേഹം സ്വന്തം സോഫയിൽ ഇരിക്കുന്നതിന്‍റെയും മെട്രോ സ്റ്റേഷന് ഉള്ളിലൂടെ സോഫയും പുറത്ത് തൂക്കി നടക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങൾ ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലോറ്റാഫോമുകളിൽ വൈറലാണ്. 

young man came with a sofa because he cant get a seat in metro train BKGWE
Author
First Published Apr 15, 2023, 4:21 PM IST

ട്രെയിനിലും ബസ്സിലുമൊക്കെ യാത്ര ചെയ്യുമ്പോൾ ഇരുന്ന് യാത്ര ചെയ്യണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഇനി അങ്ങനെ സീറ്റ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും? എന്തു ചെയ്യാൻ നിന്ന് യാത്ര ചെയ്യും അല്ലേ. എന്നാൽ, ചൈനയിലെ മെട്രോ ട്രെയിനിലെ സ്ഥിരം യാത്രികനായ ഒരാൾ തുടർച്ചയായി സീറ്റ് കിട്ടാതെ വന്നതോടെ ചെയ്തത് കേട്ടാൽ ആരായാലും അമ്പരന്നു പോകും. ആശാൻ വേറൊന്നും നോക്കിയില്ല ട്രെയിനിൽ ഇരിക്കാൻ സ്വന്തമായി ഒരു സോഫ തന്നെ വീട്ടിൽ നിന്നും എടുത്ത് കൊണ്ട് വന്നു. യാത്രയിലുടനീളം കൈയിൽ കരുതാവന്ന ഒരു ബാക്ക് പാക്ക് സോഫയാണ് ഇദ്ദേഹം കൈയിൽ കരുതിയത്. 

മെട്രോ ട്രെയിനില്‍ ഇദ്ദേഹം സ്വന്തം സോഫയിൽ ഇരിക്കുന്നതിന്‍റെയും മെട്രോ സ്റ്റേഷന് ഉള്ളിലൂടെ സോഫയും പുറത്ത് തൂക്കി നടക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങൾ ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലോറ്റാഫോമുകളിൽ വൈറലാണ്. സംഭവം വൈറലായതോടെ പ്രാദേശിക മാധ്യമങ്ങളോട്  ഇദ്ദേഹം പറഞ്ഞത് ഒരു ഡിസൈനറെ നേരിൽ കണ്ട് തന്‍റെ ആവശ്യങ്ങൾ പറഞ്ഞ് പണി കഴിപ്പിച്ചതാണ് തന്‍റെ ബാക്ക്പാക്ക് സോഫയെന്നാണ്. ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സീറ്റ് കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് സ്വന്തമായി സോഫ വേണമെന്ന തീരുമാനത്തിൽ താൻ എത്തിയത് എന്നും ഇദ്ദേഹം പറഞ്ഞു.

പാർക്കിൻസൺ രോഗത്തിൽ നിന്നും രക്ഷനേടാൻ ടേബിൾ ടെന്നീസ് ശീലമാക്കി 69 കാരി

മെട്രോ സുരക്ഷാ പരിശോധന മറികടന്ന് എങ്ങനെയാണ് ഇയാള്‍ സോഫ അകത്ത് കയറ്റിയതെന്ന് ആശ്ചര്യപ്പെടേണ്ട. സോഫാ ബാക്ക്‌പാക്ക് കൊണ്ടുപോകാൻ അദ്ദേഹം മെട്രോ സ്റ്റാഫിന്‍റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട് ടിയാൻമു ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഒരു നിബന്ധന ഉണ്ടെന്ന് മാത്രം, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാത്രമേ ഇത് ഉപയോഗിക്കാൻ പാടൊള്ളൂ. ഹാങ്‌സൗ മുനിസിപ്പൽ ട്രാൻസ്‌പോർട്ടേഷൻ ബ്യൂറോയുടെ കണക്കനുസരിച്ച്,ചെനയിൽ  യാത്രക്കാർക്ക് മെട്രോയില്‍ 30 കിലോഗ്രാം വരെയുള്ള സാധനങ്ങൾ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.

112 കിമി വേഗതയില്‍ കൊടുങ്കാറ്റ്; റോളർകോസ്റ്ററില്‍ 235 അടി ഉയരത്തില്‍ കുടിയവരെ സാഹസികമായി രക്ഷപ്പെടുത്തി

Latest Videos
Follow Us:
Download App:
  • android
  • ios