Asianet News MalayalamAsianet News Malayalam

ആറ് മാസം കോമയില്‍, ഒടുവില്‍ ബോധം വന്നപ്പോള്‍ ആശുപത്രി ബില്ല് കണ്ട് ഞെട്ടിയ അനുഭവം പങ്കുവച്ച് യുവാവ്

ഒരു ദിവസം ജോലിക്ക് പോകാനുള്ള സമയമായി എന്ന് ഓർത്തു കൊണ്ട് കണ്ണ് തുറന്ന ജോൺ, താനൊരു ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതായാണ് കണ്ടത്. 

Young man shares his experience of being shocked to see hospital bill after lying in coma for six months
Author
First Published Aug 17, 2024, 2:55 PM IST | Last Updated Aug 17, 2024, 2:55 PM IST


പകടങ്ങളില്‍പെട്ട് ആളുകള്‍ ചിലപ്പോള്‍ ദിവസങ്ങളോ മറ്റ് ചിലപ്പോള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളമോ അബോധാവസ്ഥയിലാകുന്നു. ഇത്തരത്തില്‍ അബോധാവസ്ഥയിലാകുന്ന കാലം മുഴുവനും ആശുപത്രി വാസത്തിലാകും രോഗി. ഒടുവില്‍ ബോധം വരുമ്പോള്‍ വീണ്ടും ബോധം പോകുന്ന അസ്ഥയിലായ ഒരു അനുഭവം റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ടു. യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള ജോണ്‍ പെന്നിംഗ്ടണ്‍ എന്നയാളാണ് തന്‍റെ അനുഭവം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ജോൺ പെന്നിംഗ്ടണിന് 30 വയസുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു. പിന്നാലെ അദ്ദേഹം കോമയിലായി. ഒടുവില്‍ ബോധം വീണപ്പോള്‍ ആശുപത്രി ബില്ല് കണ്ട തനിക്ക് വീണ്ടും ബോധം നഷ്ടപ്പെടുന്ന അസ്ഥയുണ്ടായെന്ന് അദ്ദേഹം എഴുതി. 

ആശുപത്രിയില്‍ ബില്ലായി അദ്ദേഹത്തിന് ലഭിച്ചത് 2.5 മില്യൺ ഡോളർ (2,09,67,775 രൂപ) ബില്ലാണ് അദ്ദേഹത്തിന് ലഭിച്ചത്. നെവാഡ കമ്മ്യൂണിറ്റി എൻറിച്ച്‌മെന്‍റ് പ്രോഗ്രാമിലെ അദ്ദേഹത്തിന്‍റെ 2 ചികിത്സാ ചിലവുകള്‍ കഴിച്ചുള്ള ബില്ലിലാണ് ഇത്രയേറെ തുക എഴുതിയിരുന്നതെന്നും അദ്ദേഹം എഴുതുന്നു. 2015 -ൽ ഒരു ദിവസം ജോലിക്ക് പോകാനുള്ള സമയമായി എന്ന് ഓർത്തു കൊണ്ട് കണ്ണ് തുറന്ന ജോൺ, താനൊരു ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് കണ്ട നേഴ്സിനോട് അദ്ദേഹം ബാത്ത്റൂം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. എന്നാല്‍, ചോദ്യം കേട്ട നേഴ്സ് കരഞ്ഞു കൊണ്ട് മുറിയില്‍ നിന്നും ഓടിപോകുന്നതാണ് കണ്ടത്. 

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവനക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

IAmA Person Who Woke Up After Spending Six Months in a Coma. AMA!
byu/WeAreMEL inIAmA

അങ്കണവാടി കുട്ടികൾക്ക് കഴിക്കാൻ മുട്ട നൽകി, പ്രാർത്ഥ കഴിഞ്ഞയുടൻ തിരിച്ചെടുത്തു; വീഡിയോ വൈറൽ, പിന്നാലെ നടപടി

കുറച്ച് മിനിറ്റുകൾക്ക് ശേഷം മുറിയിലേക്ക് തിരിച്ചെത്തിയ നേഴ്സ് ജോണിനോട്, മുറിയില്‍ നിന്നും പോയതിന് മാപ്പ് പറഞ്ഞു. പിന്നാലെ ആറ് മാസമായി മസ്തിഷ്കാഘാതത്തെത്തുടർന്ന് ജോണ്‍ കോമയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. അപ്പോഴാണ് തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ജോണിന് ഓർമ്മ വന്നത്. പിന്നാലെ ജോണിന് കാര്യമായ ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും ന്യൂറോളജിസ്റ്റ് അറിയിച്ചു. പക്ഷേ, ജോണിന് വലിയ ഞെട്ടലുണ്ടാക്കിയത് ആശുപത്രി ബില്ലായിരുന്നു. അത്രയും വലിയ തുക സമാഹരിക്കാനായി 'ഗോ ഫണ്ട് മി' എന്ന വെബ് സൈറ്റില്‍ ജോണിനായി ഒരു ധനസമാഹരണം നടത്തി.  എന്നാല്‍ ലഭിച്ച തുക ബില്ല് അടയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. അങ്ങനെ തനിക്ക് ഒരു അഭിഭാഷകന്‍റെ സഹായം തേടേണ്ടിവന്നെന്നും ജോണ്‍ എഴുതി. ഒടുവില്‍ ഒരു വിധത്തില്‍ ചികിത്സാ ചെലവുകളെല്ലാം അടച്ച് തീര്‍ത്തു. അതിന് പിന്നാലെ തനിക്കുണ്ടായ അനുഭവം അദ്ദേഹം പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം ഒരു ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു. നിരവധി പേരാണ് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയാനായി എത്തിയത്. 

അടൽ സേതുവിൽ നിന്നും യുവതി കടലിലേക്ക് ചാടി, മുടിയിൽ പിടിച്ച് സാഹസികമായി രക്ഷപ്പെടുത്തി കാർ ഡ്രൈവർ; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios