നേരത്തെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നത് പെട്ടെന്നൊരു നാൾ എടുത്ത തീരുമാനമല്ല എന്ന് ഷാനിയ പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നേരത്തെ കോളേജിൽ പ്രവേശനം നേടുന്നതിനെ കുറിച്ചും ബിരുദം പൂർത്തിയാക്കുന്നതിനെ കുറിച്ചും അവൾ ആലോചിച്ചിരുന്നു.
ഒക്‌ലഹോമയിൽ നിന്നുള്ള 16 -കാരി ഷാനിയ മുഹമ്മദ് അമേരിക്കയിലെ സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻ സമായ അധ്യാപികയാണ്. 15 -ാം വയസ്സിൽ ഒക്‌ലഹോമയിലെ ഒരു സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരുന്നു ഷാനിയ. പിന്നാലെ, ഇവിടെ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന് അവൾ അറിയപ്പെട്ടു.
ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് അവൾ ആർട്സിൽ ബിരുദം നേടിയത്. അതും മികച്ച മാർക്കോടെ. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ അറിയപ്പെടുന്നുണ്ട്. വിദ്യാഭ്യാസത്തെ കുറിച്ചും അതിലൂടെ നമ്മുടെ സ്വപ്നങ്ങൾ എങ്ങനെ സാക്ഷാത്കരിക്കാം എന്നതിനെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ഒരാളാണ് ഷാനിയ.
നേരത്തെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നത് പെട്ടെന്നൊരു നാൾ എടുത്ത തീരുമാനമല്ല എന്ന് ഷാനിയ പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നേരത്തെ കോളേജിൽ പ്രവേശനം നേടുന്നതിനെ കുറിച്ചും ബിരുദം പൂർത്തിയാക്കുന്നതിനെ കുറിച്ചും അവൾ ആലോചിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ, എട്ടാമത്തെ വയസ് മുതൽ താൻ അതേക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും വീട്ടിൽ സംസാരിക്കുന്നുണ്ട് എന്നുമാണ് അവൾ പറയുന്നത്. 13 -ാമത്തെ വയസ്സിലാണ് അവൾ ലാങ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേരുന്നത്.
താൻ മാത്രമല്ല, തന്റെ സഹോദരനും സഹോദരിയും എല്ലാം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് എന്നാണ് അവൾ പറയുന്നത്. തൻ്റെ സഹോദരൻ ഒക്‌ലഹോമയിലെ ഒരു സ്വകാര്യ സ്‌കൂളിൽ നിന്ന് മികച്ച മാർക്കോടെ ജയിച്ച ആളാണ്. സഹോദരിയും 16 -ാം വയസ്സിൽ മികച്ച മാർക്കോടെയാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നും അവൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
