ദില്ലി: ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വില 10 ശതമാനം കുറച്ച് എയര്‍ടെല്‍. ഇതോടൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റയും എയര്‍ടെല്‍ നല്‍കും. എയര്‍ടെല്‍ എക്ട്രീ എന്ന് പുനര്‍നാമകരണം ചെയ്ത തങ്ങളുടെ ബ്രോഡ്ബാന്‍റ് സേവനത്തിലൂടെ ജിയോ ഫൈബറിന്‍റെ കടന്നുകയറ്റത്തെ ചെറുക്കാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.

എയർടെല്ലിന്‍റെ പുതിയ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ പ്രതിമാസം 799 രൂപ മുതലാണ് തുടങ്ങുന്നത്. 799 രൂപയുടെ അടിസ്ഥാന ബ്രോഡ്‌ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡേറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എയർടെൽ എക്സ്ട്രീം കണ്ടന്‍റുകള്‍ സൗജന്യമായി ലഭിക്കും. പരിധിയില്ലാത്ത ഡേറ്റയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അധികമായി 299 രൂപ നൽകി ‌ചെയ്യാനും കഴിയും.

999 പ്ലാൻ പ്രകാരം 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡേറ്റ. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഈ പ്ലാനിൽ 3 മാസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ഒരു വർഷം ആമസോൺ പ്രൈം അംഗത്വം, സീ 5, എയർടെൽ എക്സ്ട്രീം എന്നിവയിൽ നിന്നുള്ള കണ്ടന്‍റുകള്‍ പരിധിയില്ലാത്ത ആക്സസ് എന്നിവ ഉൾക്കൊള്ളുന്നു.

1,499 പ്ലാൻ 300 എംബിപിഎസ് വേഗത്തിൽൽ 500 ജിബി ഡേറ്റ. ഈ പ്രീമിയം പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് നെഫ്ലിക്സും ഒരു വർഷത്തേക്ക് ആമസോൺ പ്രൈമും ലഭിക്കും. 299 നൽകി ഡേറ്റ അപ്‌ഗ്രേഡു ചെയ്യാനാകും.

3,999 പ്ലാനില്‍ ഡേറ്റയുടെ പരിധിയില്ലാത്ത ഉപയോഗത്തിനൊപ്പം 1 ജിബിപിഎസ് വേഗം നിങ്ങൾക്ക് ലഭിക്കുന്ന വിഐപി പ്ലാനാണിത്. മുകളിലുള്ള പ്ലാനുകളിൽ‌ കാണിച്ചിരിക്കുന്നതു പോലെ OTT സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും. 2.41 ദശലക്ഷം ഉപഭോക്താക്കളുള്ള ബി‌എസ്‌എൻ‌എല്ലിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് സേവന ദാതാവാണ് എയർടെൽ.