ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്നു. സാംസങ്, വൺപ്ലസ്, ഐക്യുഒഒ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 10% തൽക്ഷണ കിഴിവ് ഉൾപ്പെടെ അധിക ബാങ്ക് ഓഫറുകളും ലഭ്യമാണ്.

ന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോൺ പ്രഖ്യാപിച്ച ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. സ്‍മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് ടി.വികൾ, ടി.ഡബ്ല്യു.എസ് ഇയർബഡുകൾ, പ്രൊജക്ടറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്‍മാർട്ട്ഫോണുകളുടെ ഓഫർ വിലകളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്രയ്ക്ക് 9,000 രൂപ വിലക്കിഴിവ്

അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്രയ്ക്ക് മികച്ച ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 1,99,999 രൂപ വിലയുള്ള ഫോൺ 1,90,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് 9,000 രൂപ വരെ ലാഭിക്കാനാകും.

വൺപ്ലസ് 15-നും ആകർഷക ഓഫർ

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുള്ള വൺപ്ലസ് 15 സാധാരണ 89,999 രൂപ വിലയുള്ളതാണ്. എന്നാൽ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഇത് 81,999 രൂപയ്ക്ക് ലഭിക്കും. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുള്ള ഈ ഫ്ലാഗ്ഷിപ്പ് ഫോണിനൊപ്പം സാംസങ് ഗാലക്‌സി എസ്25 അൾട്ര, സാംസങ് ഗാലക്‌സി എം47 5ജി എന്നിവയ്ക്കും പ്രത്യേക വിലക്കിഴിവ് ലഭിക്കും.

മറ്റ് ഫോണുകൾക്കും ഓഫർ

സെയിലിന്റെ ഭാഗമായി താഴെ പറയുന്ന സ്‍മാർട്ട്ഫോണുകളും ഓഫർ വിലയിൽ ലഭിക്കും.

  • വൺപ്ലസ് 13എസ് – 57,999 രൂപയിൽ നിന്ന് 49,999 രൂപ
  • വൺപ്ലസ് നോർഡ് സിഇ 6 – 40,999 രൂപയിൽ നിന്ന് 31,999 രൂപ
  • ഐക്യുഒഒ 15ആർ – 53,999 രൂപയിൽ നിന്ന് 46,999 രൂപ
  • ഐക്യുഒഒ ഇസഡ്11 ലൈറ്റ് 5ജി – 33,999 രൂപയിൽ നിന്ന് 17,999 രൂപ
  • റിയൽമി നാർസോ 100എക്സ് – 31,999 രൂപയിൽ നിന്ന് 19,499 രൂപ
  • റെഡ്മി എ7 പ്രോ 5ജി – 15,999 രൂപയിൽ നിന്ന് 14,499 രൂപ
  • ലാവ ബോൾഡ് എൻ2 – 9,999 രൂപയിൽ നിന്ന് 8,499 രൂപ
  • സാംസങ് ഗാലക്‌സി എം47 5ജി – 30,999 രൂപയിൽ നിന്ന് 25,999 രൂപ

അതേസമയം, സാംസങ് ഗാലക്‌സി എസ്25 അൾട്രയ്ക്ക് ഓഫർ വില ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും

സെയിലിനിടെ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇ.എം.ഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 10 ശതമാനം തൽക്ഷണ വിലക്കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ പേ യു.പി.ഐ ഉപയോഗിക്കുന്നവർക്ക് 150 രൂപ അധിക ക്യാഷ്ബാക്കും, ആമസോൺ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.

ബാങ്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ബോണസും അധിക ക്യാഷ്ബാക്കും ലഭ്യമാകുമെന്നതിനാൽ, പുതിയ സ്‍മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ മികച്ച അവസരമായിരിക്കും.