ന്യൂയോര്‍ക്ക്; ടെക് ലോകത്തെ വമ്പന്‍ കമ്പനികള്‍ തമ്മിലുള്ള ശത്രുത എന്നും വാര്‍ത്തയാണ്. എന്നാല്‍ അവര്‍ ഒന്നിച്ചാലോ.?, ടെക് ലോകത്തെ അതികായന്മാരായ ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും തമ്മില്‍ സഹകരിക്കുന്നു. ഇന്‍റര്‍നെറ്റ് ബ്രൌസിംഗില്‍ കാതലായ ഒരു മാറ്റത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത് എന്നാണ് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിള്‍ ക്രോം, ആപ്പിള്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ്, മൊസില്ല ഫയര്‍ഫോക്സ് എന്നിവയിലെ സാങ്കേതിക വിദഗ്ധര്‍ ഒന്നായി പ്രവര്‍ത്തിക്കുക ഇപ്പോഴുള്ള ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെ നിലവാരം മെച്ചപ്പെടുത്തനാണ്. ബ്രൌസിംഗ് എളുപ്പമാക്കാനുള്ള ആഡ് ഓണ്‍ ഫീച്ചറുകള്‍ ബ്രൌസറില്‍ ലഭ്യമാക്കുന്ന ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ്  ബ്രൌസര്‍ എക്സ്റ്റന്‍ഷനുകള്‍ എന്ന് പറയുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ ഈ കമ്പനികള്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോഷ്യത്തില്‍ ഒന്നിക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു. 

വെബ് എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കുന്ന ഡെവലപ്പര്‍മാര്‍‍ക്കും മറ്റുമായി വെബ് എക്സ്റ്റന്‍ഷന്‍ കമ്യൂണിറ്റി ഗ്രൂപ്പ് ഇവര്‍ ഉണ്ടാക്കും. വെബ് എക്സ്റ്റന്‍ഷന്‍ എന്നത് തീര്‍ത്തും ലളിതവും, അത് ഉണ്ടാക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് അത് ലളിതമായി നിര്‍മ്മിക്കാന്‍ സാധിക്കുന്ന കൂട്ടായ്മയാണ് ഈ കമ്പനികളുടെ ഒത്തുചേരലിന് പിന്നില്‍. എന്നാല്‍ എത്രകാലത്തിനുള്ളില്‍ ഈ കൂട്ടായ്മയുടെ ഫലങ്ങള്‍ ഉപയോക്താവില്‍ എത്തും എന്നത് ഇതുവരെ ഇവര്‍ വ്യക്തമാക്കിയിട്ടില്ല. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona