പ്രകടന പത്രിക അവതരിപ്പിച്ച ഉടൻ തന്നെ വലിയ തോതിൽ ആളുകൾ ഇതിലേക്കെത്തിയതോടെയാണ് വെബ്സൈറ്റ് താത്കാലികമായി പ്രവർചത്തനരഹിതമായത്. അൽപ്പനേരത്തിനകം തന്നെ വെബ്സൈറ്റ് തിരിച്ചെത്തിക്കാൻ കോൺഗ്രസ് ഐടി വിഭാഗത്തിനായി.
പ്രകടന പത്രിക വായിക്കാൻ ആളുകൾ തള്ളിക്കയറി കോൺഗ്രസ് വെബ്സൈറ്റ് പ്രവർത്തനരഹിതമായി
ദില്ലി: പ്രകടന പത്രിക അവതരിപ്പിച്ച ഉടൻ തന്നെ അത് വായിക്കുവാൻ ആളുകൾ കൂട്ടമായി എത്തിയതോടെ കോൺഗ്രസ് വെബ്സൈറ്റ് അൽപ്പനേരത്തേക്ക് പ്രവർത്തനരഹിതമായി. വെബ്സൈറ്റിലേക്ക് പരിധിയിലധികം ആളുകൾ എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. ഉടൻ തന്നെ വെബ്സൈറ്റ് പ്രവർത്തനരഹിതമായ വിവരം സ്ഥിരീകരിച്ചു കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
Scroll to load tweet…
http://manifesto.inc.in എന്ന വെബ്സൈറ്റാണ് പ്രകടപത്രിക ജനങ്ങളിലേക്ക് പെട്ടന്നെത്തിക്കാനായി കോൺഗ്രസ് തയ്യാറാക്കിയിരുന്നത്. വെബ്സൈറ്റ് ഓൺലൈനായ ഉടൻ തന്നെ വലിയ തോതിൽ ആളുകൾ ഇതിലേക്കെത്തിയതോടെയാണ് വെബ്സൈറ്റ് താത്കാലികമായി പ്രവർചത്തനരഹിതമായത്. അൽപ്പനേരത്തിനകം തന്നെ വെബ്സൈറ്റ് തിരിച്ചെത്തിക്കാൻ കോൺഗ്രസ് ഐടി വിഭാഗത്തിനായി.
