Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റുമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, സബ്‌സിഡിക്കും നീക്കം

എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയിലെ ചെലവുകള്‍ക്ക് സബ്സിഡി നല്‍കാന്‍ പദ്ധതിയിടുന്നു. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ദാതാവ് അന്താരാഷ്ട്ര വിപണികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

Elon Musk s Starlink and Subsidy move to lower Internet rates in India
Author
Delhi, First Published Nov 7, 2021, 11:27 PM IST

എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയിലെ ചെലവുകള്‍ക്ക് സബ്സിഡി നല്‍കാന്‍ പദ്ധതിയിടുന്നു. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ദാതാവ് അന്താരാഷ്ട്ര വിപണികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കമ്പനി നേരത്തെ ഡെപ്പോസിറ്റ് തുക ഉപയോഗിച്ച് ഇന്ത്യയിലെ സേവനത്തിനായി പ്രീ-ബുക്കിംഗ് ആരംഭിക്കുകയും ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് പലിശ നേടുകയും ചെയ്തിരുന്നു. എന്നാല്‍, സ്റ്റാര്‍ലിങ്ക് അതിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ സബ്സിഡി നിരക്കില്‍ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത് ഇന്ത്യയില്‍ മാത്രമായിരിക്കും.

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ വിലകുറഞ്ഞതാണെന്നും അതിന്റെ വിലയെ മറികടക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യാ മേധാവിയായ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനം ആക്‌സസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലാണ് നിലവില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. മികച്ച വിലയും ആക്സസ്സും നല്‍കി ഇന്റര്‍നെറ്റ് മേഖല മാറ്റാന്‍ കമ്പനി ആഗ്രഹിക്കുന്നു. സ്പേസ് എക്സ് ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനത്തിനായി ബുക്കിംഗ് എടുക്കാന്‍ തുടങ്ങി. 7,500 രൂപ നിക്ഷേപം നല്‍കുകയും പാക്കേജിന്റെ ഭാഗമായി, സ്റ്റാര്‍ലിങ്ക് ഒരു ഡിഷ് സാറ്റലൈറ്റ്, ഒരു റിസീവര്‍, അത് സജ്ജീകരിക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നല്‍കും. തുടക്കത്തില്‍, വേഗത 100-150 എംബിപിഎസ് പരിധിയിലാണെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ കൂടി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥത്തില്‍ വിന്യസിച്ചാല്‍, വേഗത ജിബിപിഎസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സേവനം നിലവില്‍ പരീക്ഷണത്തിലാണ്, വാണിജ്യ സേവനങ്ങള്‍ 2022 രണ്ടാം പകുതിയോടെ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്ലാസ്ഗോയില്‍ അന്യഗ്രഹജീവികളെ കണ്ടെന്ന് ദമ്പതികള്‍, ആകാശത്ത് പൊങ്ങിക്കിടക്കുന്ന വിചിത്രമായ 'യുഎഫ്ഒ' ക്യാമറയിൽ

സ്റ്റാര്‍ലിങ്ക് സ്‌കൂളുകള്‍ക്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുമെന്നും അവയില്‍ 20 എണ്ണം ദില്ലി സ്‌കൂളുകളിലും ബാക്കി 80 എണ്ണം ഡല്‍ഹിക്ക് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ, ഇന്ത്യയില്‍ ജിയോയുമായോ വോഡഫോണ്‍ ഐഡിയയുമായോ സ്റ്റാര്‍ലിങ്ക് കൈകോര്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ ഒരു കിംവദന്തി മാത്രമാണെങ്കിലും, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സ്റ്റാര്‍ലിങ്കിനെ ഇത് സഹായിക്കും.

WhatsApp Web | ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന് പുതിയ ഫീച്ചറുകൾ

Follow Us:
Download App:
  • android
  • ios