സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കി. യൂ​റോ​പ്പി​ലെ​യും യു​എ​സി​ലെ​യും സെ​ർ​വ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഫേ​സ്ബു​ക്ക് തു​റ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തി​നും ക​മ​ന്‍റ് ചെ​യ്യു​ന്ന​തി​നും ത​ട​സം നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ൽ​പ​നേ​ര​ത്തി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വീ​ണ്ടും ല​ഭ്യ​മാ​യി തു​ട​ങ്ങി. ഇന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ പ്ര​ശ്നം ഭാ​ഗി​ക​മാ​യേ ബാ​ധി​ച്ചു​ള്ളൂ.