Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ ഇഷ്ടമല്ലാത്ത കാര്യത്തിന് 'ഡിസ് ലൈക്ക്' അടിക്കാന്‍ എളുപ്പ വഴി

മെസഞ്ചറില്‍ ഫേസ്ബുക്ക് ഇതിനകം ഡിസ് ലൈക്ക് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക് ഫേസ്ബുക്ക് വ്യാപിപ്പിച്ചില്ല

Facebook rolls out dislike button for downvoting comments
Author
India, First Published Jun 4, 2019, 6:44 PM IST

ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടാലോ ഇല്ലെങ്കിലോ അത് പ്രകടിപ്പിക്കാന്‍ റിയാക്ഷനുകള്‍ ലഭ്യമാണ്. ഇപ്പോള്‍ ലൈക്ക്, സന്തോഷം, സങ്കടം, ദേഷ്യം, സ്നേഹം റിയാക്ഷനുകള്‍ ലഭിക്കും. എന്നാല്‍ പലപ്പോഴും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യമാണ് ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ വേണമെന്നത്. 2017 മുതല്‍ ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് വരും എന്ന വാര്‍ത്ത നാം കേള്‍ക്കുന്നുമുണ്ട്.

എന്നാല്‍ മെസഞ്ചറില്‍ ഫേസ്ബുക്ക് ഇതിനകം ഡിസ് ലൈക്ക് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക് ഫേസ്ബുക്ക് വ്യാപിപ്പിച്ചില്ല. പക്ഷെ ഒരു പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഡിസ് ലൈക്ക് അടിക്കാം അതിനായി () എന്ന ബ്രാക്കറ്റില്‍ N എന്ന് ടൈപ്പ് ചെയ്താല്‍ മതി.

Follow Us:
Download App:
  • android
  • ios