ഇന്ന് സംഭവിച്ചത്  ജി-മെയില്‍ തകര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സംവിധാനമാണ് പ്രവര്‍ത്തനം അല്‍പ്പ സമയം നിലച്ചത്. ഇത് സംബന്ധിച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ നിറയെ.

ദില്ലി: സൈബര്‍ ലോകത്തിന്‍റെ മുന്നോട്ട് പോക്ക് ചിലപ്പോള്‍ പെട്ടെന്ന് സഡണ്‍ ബ്രേക്ക് ഇട്ട് നിര്‍ത്തുന്ന പോലെയുള്ള സംഭവം അരങ്ങേറിയേക്കും. അതാണ് ഇന്ന് സംഭവിച്ചത് ജി-മെയില്‍ തകര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സംവിധാനമാണ് പ്രവര്‍ത്തനം അല്‍പ്പ സമയം നിലച്ചത്. ഇത് സംബന്ധിച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ നിറയെ.

ജി-മെയിലിന് സംഭവിച്ചതിന്‍റെ ചിത്രം ഇങ്ങനെ.!

ഇനി ഈ പ്രശ്നത്തിന്‍റെ വ്യാപ്തി പരിശോധിച്ചാല്‍, സോഷ്യല്‍ മീഡിയ തകര്‍ച്ചകളും പ്രശ്നങ്ങളും ലൈവായി രേഖപ്പെടുത്തുന്ന 'ഡൌണ്‍ ഡിക്റ്റക്റ്റര്‍.ഇന്‍ പ്രകാരം വ്യാഴാഴ്ച 9.39 ഓടെ പ്രശ്നം ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാവിലെ 11.39 ആകുമ്പോള്‍ ഡൌണ്‍ ഡിക്റ്റക്റ്റര്‍ കണക്ക് അനുസരിച്ച് അത് പീക്കിലെത്തി. ഇവരുടെ ഗ്രാഫില്‍ ജി-മെയില്‍ പ്രശ്നം നേരിടുന്നതായി അറിയിച്ചത് ഈ സമയത്ത് 2744 ആണ്. സൈബര്‍ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ സൈറ്റില്‍ ഒരു പ്രശ്നം 2000ത്തിന് മുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ഗൌരവകരമായ പ്രശ്നമാണ് ഇതെന്നാണ്.

പിന്നീട് ഇതില്‍ കുറവ് വന്നിട്ടുണ്ട്. ഉച്ച തിരിഞ്ഞ് 1.39ന് ശേഷം ജി-മെയില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ലോകത്തിന്‍റെ പലഭാഗത്തും ജി-മെയില്‍ സര്‍വീസ് തിരിച്ചുവന്നുവെന്നാണ്. ഇതേ സമയം പ്രശ്നം റിപ്പോര്‍ട്ട് ചെയ്തവരില്‍ 62 ശതമാനം പേര്‍ ജി-മെയിലില്‍ അറ്റാച്ച്മെന്‍റ് അയക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയാണ് പറഞ്ഞത്. 26 ശതമാനം ലോഗ് ഇന്‍ ചെയ്യാനുള്ള ബുദ്ധിമുട്ടാണ് അവര്‍ക്കുണ്ടായതെന്ന് പറയുന്നു. 10 ശതമാനം സന്ദേശങ്ങള്‍ ലഭിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

ജി-മെയില്‍ പ്രതികരണം

ആഗോള വ്യാപകമായി ജി-മെയിലിന് സംഭവിച്ച തകരാര്‍ സംബന്ധിച്ച് ഗൂഗിള്‍ അവരുടെ ജി-സ്യൂട്ട് സ്റ്റാറ്റസ് ഡാഷ് ബോര്‍ഡില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഏറ്റവും അവസാനം ജി-മെയില്‍ സര്‍വീസ് ഡീറ്റെയില്‍സില്‍ വന്ന വിവര പ്രകാരം. ജി-മെയില്‍ നേരിട്ട പ്രശ്നം കുറച്ച് ഉപയോക്താക്കള്‍ക്ക് പരിഹരിക്കപ്പെട്ടു എന്ന് അറിയിക്കുന്നു. മറ്റ് ഉപയോക്താക്കള്‍ക്ക് അധികം വൈകാതെ പരിഹരിക്കും എന്ന് പറയുന്ന ഗൂഗിള്‍ എന്നാല്‍ ഇതിനിപ്പോള്‍ ഒരു സമയം പറയുന്നില്ല. അതേ സമയം എന്ത് കൊണ്ട് പ്രശ്നം ഉണ്ടായി എന്നതില്‍ വ്യക്തമായ ഉത്തരം ഇതുവരെ ഗൂഗിളിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ട്വിറ്ററില്‍ ട്രെന്‍റിംഗായി #gmaildown

ജി-മെയിലിന് നേരിട്ട പ്രശ്നം മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ട്വിറ്ററില്‍ #gmaildown എന്ന ഹാഷ്ടാഗ് ട്രെന്‍റിംഗായി മാറി. ഇതിനൊപ്പം തന്നെ #GmailOutage എന്ന ഹാഷ്ടാഗും ട്രെന്‍റിംഗായി ആഗോള വ്യാപകമായി ഉണ്ടായ പ്രശ്നമാണ് ഇതെന്ന് അറിയാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്വീറ്റ് ചെയ്യപ്പെട്ട ട്വിറ്റര്‍ സന്ദേശങ്ങള്‍ മാത്രം മതി. നിരവധി ട്രോള്‍ മീമുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും ഉടലെടുത്തത്. 

Scroll to load tweet…
Scroll to load tweet…