Asianet News MalayalamAsianet News Malayalam

'ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം' അവതരിപ്പിച്ച് ഗൂഗിൾ; മാധ്യമങ്ങള്‍ക്ക് ഗുണകരം

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിലാണ് സപ്പോർട്ട് ലഭിക്കുക. 

Google launches Indian Languages Programme' to support news publishers vvk
Author
First Published Jun 18, 2023, 3:22 PM IST

രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പിന്തുണ നല്കാനായി  'ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം' അവതരിപ്പിച്ച് ഗൂഗിൾ. പരിശീലനം ,ടെക്നിക്കൽ സപ്പോർട്ട്, ഫണ്ടിങ്, കൂടുതൽ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റൽ ജോലികൾ മെച്ചപ്പെടുത്താനുള്ള സഹായം എന്നിവയാണ് ഇതിലൂടെ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിക്കുക. ഒമ്പത് ഭാഷകളിലായാണ് തുടക്കത്തിൽ  ഗൂഗിൾ ലാംഗ്വേജ് പ്രോഗ്രാമിന്റെ പിന്തുണ ലഭിക്കുക.

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിലാണ് സപ്പോർട്ട് ലഭിക്കുക. പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓൺലൈൻ പ്ലാറ്റുഫോമുകളുടെ പ്രവർത്തനം ഗൂഗിൾ വിലയിരുത്തും. ഇതിനുശേഷമാകും കൂടുതൽ നിർദേശങ്ങൾ സ്ഥാപനങ്ങൾക്ക് നല്കുക. സ്ഥാപനങ്ങൾക്ക് ഓരോന്നിനും അവർക്കാവശ്യമുള്ള മാർഗനിർദേശങ്ങൾ പ്രത്യേകമായി നല്കും. ജൂൺ 30 വരെ മാധ്യമസ്ഥാപനങ്ങൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഗൂഗിളിന്റെ പ്രൊജക്ട് ടീമും പുറത്തുനിന്നുള്ള ഉപദേശകരും ചേർന്നാണ് പരിപാടിയിലേക്കുള്ള അപേക്ഷകൾ പരിശോധിക്കുക.

ഒരു വർഷമായി മുഴുവൻ സമയം പ്രവർത്തിക്കുന്ന 50 ജീവനക്കാരുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. ഡിജിറ്റൽ മീഡിയകള്‌‍‍, പ്രക്ഷേപകർ, പരമ്പരാഗത വാർത്താ ഓർഗനൈസേഷനുകൾ എന്നിവരുൾപ്പെടുന്ന യോഗ്യരായ വാർത്താ സ്ഥാപനങ്ങൾക്കാണ്  അവസരം. തിരഞ്ഞെടുത്ത പ്രസാധകർ വെർച്വൽ വർക്ക്‌ഷോപ്പുകളുൾപ്പെടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാകും. ബിസിനസ് തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റ് ഒപ്റ്റിമൈസേഷൻ, യൂട്യൂബ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയിൽ ഗൂഗിൾ നയിക്കുന്ന സെഷനുകളിലും സ്ഥാപനങ്ങൾ പങ്കെടുക്കണം.

രാജ്യത്ത് ഗൂഗിൾ ന്യൂസി ഇനിഷ്യേറ്റീവ് ട്രെയിനിംഗ് നെറ്റ്‌വർക്ക് 2018ലാണ് ആരംഭിച്ചത്. ഡാറ്റാ ലീഡ്സിന്റെ പങ്കാളിത്തത്തോടെയുള്ള ഈ സംരംഭം വഴി  15-ലധികം ഭാഷകളിലായി 54,000-ത്തിലധികം പത്രപ്രവർത്തകരെയും വിദ്യാർത്ഥികളെയും ഗൂഗിൾ പരിശിലിപ്പിച്ചിട്ടുണ്ട്. വാർത്തകളും ഡാറ്റയും പരിശോധിക്കുന്നതിനായി ഒരു ഫാക്റ്റ് ചെക്ക് അക്കാദമി ആരംഭിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

പാർട്ട് ടൈം ജോലിയിൽ വിശ്വസിച്ചു ; നഷ്ടമായത് ഏകദേശം 1.27 കോടി രൂപ

സൂപ്പർ ഹ്യൂമന്‍ അടുത്ത് തന്നെ ഉണ്ടാകും ; ചർച്ചയായി ന്യൂറലിങ്ക്
 

Latest Videos
Follow Us:
Download App:
  • android
  • ios