ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടോടു ഡിസ്‌ക്കൗണ്ടാണ്. ആമസോണും ഫ്ലിപ്പ്കാര്‍ട്ടും നല്‍കിയ വന്‍കിഴിവുകളില്‍ ലഹരി പൂണ്ടിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്തയും സന്തോഷം തരും. ഇത്തവണ ഗൂഗിളാണ് കമ്പനി. ഗൂഗിളിന്റെ വണ്‍ എന്ന വെര്‍ച്വല്‍ ഡ്രൈവിന് ഇപ്പോള്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്. വലിയ ഫയലുകള്‍ സൂക്ഷിച്ചു വെക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം. ഇപ്പോഴിതിന് 3250 രൂപ നല്‍കിയാല്‍ മതി. ഗൂഗിള്‍ ഫോട്ടോകള്‍ അതിന്റെ സൗജന്യ പരിധിയില്ലാത്ത ബാക്കപ്പുകള്‍ 2021 ജൂണ്‍ 1 മുതല്‍ അവസാനിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്രോസ്‌സര്‍വീസ് മാറ്റങ്ങളുടെ ഭാഗമായി ഇത് ഗൂഗിള്‍ ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും ബാധിക്കുന്നു. 

പണമടച്ചുള്ള ക്ലൗഡ് സ്റ്റോറേജ് പ്ലാനുകള്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഗൂഗിള്‍ 15 ജിബി സ്‌റ്റോറേജ് ക്യാപ്പും അവതരിപ്പിക്കുന്നു. ക്ലൗഡ് സ്‌പെയ്‌സിനായി കൂടുതല്‍ ആളുകള്‍ പണം നല്‍കുമെന്നാണ് ഇതിനര്‍ത്ഥം. ഇതോടെ, ഉയര്‍ന്ന പ്ലാനുകളില്‍ ഗൂഗിള്‍ വണ്ണിന് ഇപ്പോള്‍ കാര്യമായ വിലക്കുറവ് പ്രഖ്യാപിച്ചു. 2018 ഓഗസ്റ്റില്‍ യുഎസില്‍ അരങ്ങേറിയ ക്ലൗഡ് സര്‍വീസ് പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വണ്‍. ആപ്പിളിന്റെ ഐക്ലൗഡിനുള്ള ഗൂഗിളിന്റെ മറുപടിയും നിലവിലുള്ള ഗൂഗിള്‍ െ്രെഡവ് സേവനത്തിലേക്കുള്ള അപ്‌ഗ്രേഡുമാണിത്. ഗൂഗിള്‍ വണ്ണിന്റെ 10 ടിബി, 20 ടിബി, 30 ടിബി പ്ലാനുകളിലേക്ക് 50 ശതമാനമാണ് വില കുറച്ചിരിക്കുന്നത്. 10 ടിബി സ്റ്റോറേജിനായുള്ള ഗൂഗിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന് ഇപ്പോള്‍ പ്രതിമാസം 3,250 രൂപ വിലവരും. നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാന്‍ പ്രതിമാസം 6,500 രൂപയാണ്. 20 ടിബി പ്ലാനിന്റെ ചെലവ് പ്രതിമാസം 6,500 രൂപയായി കുറച്ചിട്ടുണ്ട്, ഇത് പ്രതിമാസം 13,000 രൂപയായിരുന്നു. 30 ടിബി പ്ലാനിന് ഇപ്പോള്‍ പ്രതിമാസം 9,750 രൂപയാണ്. നേരത്തെയിത് പ്രതിമാസം 19,500 രൂപയായിരുന്നു.

രസകരമെന്നു പറയട്ടെ, മറ്റ് ചെറിയ സ്‌റ്റോറേജ് പ്ലാനുകളുടെ വിലയില്‍ ഗൂഗിള്‍ മാറ്റം വരുത്തിയിട്ടില്ല, മിക്ക ഉപഭോക്താക്കളും അവരുടെ വ്യക്തിഗത ഉപഭോഗത്തിനായി ഉപയോഗിക്കുന്നതാണിത്. ഗൂഗിള്‍ വണ്ണിന്റെ അടിസ്ഥാന സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 130 രൂപയാണ്, നിങ്ങള്‍ക്ക് 100ജിബി സ്‌റ്റോറേജ് ഇടം ലഭിക്കും. നിങ്ങളുടെ കുടുംബവുമായും സ്‌റ്റോറേജ് ഷെയര്‍ ചെയ്യാന്‍ ഗൂഗിള്‍ നിങ്ങളെ അനുവദിക്കുന്നു. ഈ പ്ലാനിലേക്ക് അഞ്ചിലധികം കുടുംബാംഗങ്ങളെ വരെ ഇത്തരത്തില്‍ ക്ഷണിക്കാന്‍ കഴിയും.

200 ജിബി ക്ലൗഡ് സ്‌റ്റോറേജ് പ്ലാനിന് പ്രതിമാസം 210 രൂപ വരും. പ്രതിവര്‍ഷം 2,100 രൂപ. 2 ടിബി ക്ലൗഡ് സ്‌റ്റോറേജ് പ്ലാനും ഉണ്ട്, ഇത് പ്രതിമാസം 650 രൂപയും പ്രതിവര്‍ഷം 6,500 രൂപയുമാണ്. കൂടാതെ, ഗൂഗിള്‍ വണ്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. എന്നും ഫോട്ടോകള്‍, കലണ്ടറുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവയും അതിലേറെയും ബാക്കപ്പ് ചെയ്യുന്നതിനും ഇത് ഉപയോഗിക്കാമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു.