Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ കൂടുതല്‍ പ്രാദേശികഭാഷകളിലേക്ക്, നാലു വര്‍ഷത്തിനു ശേഷം ഇതാദ്യം, ഇന്ത്യയില്‍ നിന്ന് ഒഡിയ മാത്രം !

ചൈന ഗൂഗിള്‍ സേവനങ്ങളെ തടയുകയും അവരുടെ ജനസംഖ്യയെ ലക്ഷ്യം വെച്ചു പ്രാദേശിക സമാന്തര സേവനങ്ങളും ചെയ്യുമ്പോള്‍ ഉയ്ഘറുകള്‍ക്ക് ഈ സേവനം ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കാം.

Google Translate adds languages for the first time in four years
Author
New York, First Published Feb 27, 2020, 9:38 PM IST

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ പ്രാദേശികഭാഷ വികസനം കൊട്ടിഘോഷിച്ച സംഭവമായിരുന്നുവെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി ഈ മേഖലയില്‍ യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. യാത്രികരായ ഗൂഗിള്‍ ഉപയോക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നതാണ് ഇപ്പോള്‍ വീണ്ടും തിരിച്ചു വരുന്നത്. കിന്‍യാര്‍വാണ്ട (റുവാണ്ട), ഒഡിയ (ഇന്ത്യ), ടാറ്റ, തുര്‍ക്ക്‌മെന്‍, പ്രത്യേകിച്ച് ഉയ്ഘര്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രാദേശിക ഭാഷകളെയാണ് ഇത് പുതിയതായി കൂട്ടി ചേര്‍ക്കുന്നത്. 

ചൈന ഗൂഗിള്‍ സേവനങ്ങളെ തടയുകയും അവരുടെ ജനസംഖ്യയെ ലക്ഷ്യം വെച്ചു പ്രാദേശിക സമാന്തര സേവനങ്ങളും ചെയ്യുമ്പോള്‍ ഉയ്ഘറുകള്‍ക്ക് ഈ സേവനം ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ ഇത് പുറത്തുനിന്നുള്ളവരെ കാര്യമായി തന്നെ സഹായിക്കുമെന്നുറപ്പാണ്.

കിന്യാര്‍വാണ്ട, ടാറ്റര്‍, ഉയ്ഘര്‍ എന്നിവയ്ക്കായുള്ള വിര്‍ച്വല്‍ കീബോര്‍ഡ് ഇന്‍പുട്ടിനെയും ഇപ്പോള്‍ ഗൂഗിള്‍ പിന്തുണയ്ക്കുന്നു. ഇതോടെ ഗൂഗിളിന്റെ ഭാഷകളുടെ എണ്ണം 108 ആയി ഉയര്‍ന്നു. അത് ഇപ്പോഴും ഭൂമിയിലെ ഭാഷകളുടെ ഒരു ഭാഗം മാത്രമാണ് താനും (ഏകദേശം 7,117 സംസാരിക്കുന്ന ഭാഷകളുണ്ടെന്ന് എത്‌നോളോളജി പറയുന്നു). 

എന്നാല്‍ ഗൂഗിളില്‍ ഉള്ളത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഏറ്റവും മികച്ച 100 ഭാഷകളില്‍ ചിലതാണ്. യാത്രയ്‌ക്കോ ഗവേഷണത്തിനോ ആകട്ടെ, ഈ വിവര്‍ത്തന സവിശേഷതകള്‍ ഉപയോഗിക്കുക എന്നത് വലിയ കാര്യം തന്നെയാണ്.

Follow Us:
Download App:
  • android
  • ios