Asianet News MalayalamAsianet News Malayalam

WhatsApp update : വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം...

വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍ പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. 

Great feature on WhatsApp now you can share big size movies too
Author
Kerala, First Published Mar 28, 2022, 8:28 PM IST

വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് (Whatsapp )  അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍ (WhatsApp update) പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആപ്പില്‍ 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാന്‍ കഴിയും. വാട്ട്സ്ആപ്പിന്റെ iOS ബീറ്റ പതിപ്പ് 22.7.0.76-ല്‍ നിലവില്‍ അര്‍ജന്റീനയില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്.

പുതിയ ഫീച്ചര്‍ തരംഗം സൃഷ്ടിച്ചു

ഈ അപ്ഡേറ്റിനൊപ്പം പുതിയ വാട്ട്സ്ആപ്പ് എന്താണ് കൊണ്ടുവരുന്നതെന്ന് ഇപ്പോള്‍ വിശദമായി പറയാം. ആപ്പില്‍ വലിയ ഫയലുകള്‍ എളുപ്പത്തില്‍ പങ്കിടാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു. ഇതുവരെ നിങ്ങള്‍ക്ക് 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ, ഇപ്പോള്‍ നിങ്ങള്‍ക്ക് 2ജിബി വരെയുള്ള ഫയലുകള്‍ സുഖമായി അയയ്ക്കാന്‍ കഴിയും. ടെലിഗ്രാമില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു
100 എംബിയില്‍ കൂടുതലുള്ള ഫയലുകള്‍ ഒരേസമയം പങ്കിടാന്‍ അനുവദിക്കാത്തതിനാല്‍ ആളുകള്‍ ടെലിഗ്രാമിലേക്ക് മാറിയിരുന്നു. ഒരേസമയം വലിയ ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്ന ഒരു മെസേജിങ് ആപ്പ് കൂടിയാണ് ടെലിഗ്രാം. വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിന് ശേഷം, ഇപ്പോള്‍ ഈ ഫീച്ചറും ഈ പ്ലാറ്റ്ഫോമില്‍ വരും.

നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ എത്തിക്കുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നുമാണ് സൂചന. എന്തായാലും, വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വന്‍ പ്രചാരം സൃഷ്ടിച്ചു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയേ വഴിയുള്ളു.

ഗാലക്‌സി എം33 5 ജി ഇന്ത്യയിലേക്ക്; വിലയും വിവരങ്ങളും ഇങ്ങനെ

സാംസങ് മറ്റൊരു എം സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്ഫോണിന്റെ പേര് സാസംങ്ങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G) എന്നായിരിക്കാം. 5 നാനോ മീറ്റര്‍ ചിപ്‌സെറ്റും 6,000എംഎഎച്ച് ബാറ്ററി അടക്കം പ്രത്യേകതകള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, വോയ്‌സ് ഫോക്കസ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. സാംസങ്ങ് ഗാലക്‌സി എം 33 5 ജി ഫോൺ ഏപ്രിൽ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാസംങ്ങ് എം33 5ജി  ഇന്ത്യൻ ലോഞ്ച് ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണിലെ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്, ലോഞ്ച് തീയതി ഇതിലാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. എം33 5ജി-യുടെ ഇന്ത്യയിലെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്‌മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒരു അലേർട്ട് ലഭിക്കാൻ താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് ആമസോണിലെ മൈക്രൈസൈറ്റില്‍ നോട്ടിഫൈ മീ ('Notify Me')ബട്ടണിൽ ക്ലിക്ക് ചെയ്യാം.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിൽ ഗാലക്‌സി എം33 യുടെ ടീസര്‍ വീഡിയോ ഉണ്ട്. ഇത് പ്രകാരം ഈ ഫോണ്‍ നീല, പച്ച നിറങ്ങളില്‍ ഇറങ്ങിയേക്കും എന്നാണ് സൂചന. കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഫോണിൽ ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ടാകുമെന്ന് ഉറപ്പാണ്.

എം 33 പ്രത്യേകതകള്‍

ഇതുവരെ പുറത്തുവന്ന ലീക്കുകള്‍ പ്രകാരം, എം33 പ്രത്യേകതകള്‍ ഇവയാണ്. എം33 5ജി 120Hz പുതുക്കൽ നിരക്കുള്ള 6.6 ഇഞ്ച് എല്‍സിഡി സ്ക്രീനുമായണ് എത്തുന്നത്. ഫോണിന് നാല് പിൻ ക്യാമറകൾ ഉണ്ടാകും, അതിൽ പ്രാഥമിക ലെൻസ് 50 മെഗാപിക്സൽ ആയിരിക്കും. 6GB + 128GB, 8GB + 128GB എന്നീ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ എത്തും.

ക്യാമറയിലേക്ക് വന്നാല്‍ എഫ് / 1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചർ ലെൻസുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപിയുടെ രണ്ട് സെൻസറുകൾ എന്നിവയുൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി ഫോൺ വരുന്നത്. എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായി ഫോൺ വന്നേക്കാം.

Follow Us:
Download App:
  • android
  • ios