Asianet News MalayalamAsianet News Malayalam

നിക്കോണ്‍ ഡി7500 അവിശ്വസനീയ വിലയില്‍ അവതരിപ്പിച്ച് ആമസോണ്‍..!

മിറര്‍ലെസ് ക്യാമറകളുടെ കുതിച്ചു ചാട്ടത്തില്‍ സ്റ്റോക്ക് ഉള്ള ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നീക്കമെന്നാണ് ടെക് ലോകത്ത് നിന്നുള്ള വിലയിരുത്തല്‍. നിക്കോണിന്റെ ഡി750-നും കാര്യമായ വിലക്കുറവ് ഉണ്ട്

huge discount for nikon 7500 in amazon
Author
Thiruvananthapuram, First Published Nov 5, 2019, 11:16 AM IST

തിരുവനന്തപുരം: നിക്കോണ്‍ ഡി7500 ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് ആമസോണില്‍ വന്‍ വിലക്കുറവ്. 1,06,250 രൂപ വിലയുള്ള ക്യാമറയും എഎഫ്-എസ് ഡിഎക്‌സ് നിക്കോര്‍ 18-140എംഎം എഫ്3.5-5.6 ജി ഇഡി ലെന്‍സും ഇപ്പോള്‍ 30 മുതല്‍ 35 ശതമാനം വരെ വിലക്കുറവിലാണ് നല്‍കുന്നത്. ഇതിനു വേണ്ടി ഉപയോക്താക്കള്‍ ഇപ്പോള്‍ നല്‍കേണ്ടത് വെറും 74,399 രൂപ മാത്രമാണ്.

ഏകദേശം മുപ്പതിനായിരത്തിനു മുകളിലാണ് ലാഭം. മിറര്‍ലെസ് ക്യാമറകളുടെ കുതിച്ചു ചാട്ടത്തില്‍ സ്റ്റോക്ക് ഉള്ള ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നീക്കമെന്നാണ് ടെക് ലോകത്ത് നിന്നുള്ള വിലയിരുത്തല്‍. നിക്കോണിന്റെ ഡി750-നും കാര്യമായ വിലക്കുറവ് ഉണ്ട്. ഇതിന് 21,271 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ആമസോണിലുള്ളത്.

അതായത് 1,00,229 രൂപ മാത്രം. 17 ശതമാനത്തോളം വിലക്കുറവിലാണ് ഈ 24.3 എംപി റെസല്യൂഷനുള്ള ബ്ലാക്ക് ബോഡി വില്‍പ്പനയ്ക്കുള്ളത്. ഇതിന് 1,21,450 രൂപ വിലയുണ്ട്. നിക്കോണിന്റെ ഡി7500 ഡിഎസ്എല്‍ആറിന് 20.9 എംപി റെസല്യൂഷനാണ് കരുത്ത്. ഇഡി വിആര്‍ ലെന്‍സിനൊപ്പം ലഭിക്കുന്ന ഓഫറിനു പുറമേ മറ്റൊരു ഓഫര്‍ കൂടി ഈ ക്യാമറയ്ക്ക് ആമസോണ്‍ നല്‍കുന്നുണ്ട്.

ഇവിടെ 40,460 രൂപയുടെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ലാഭം ഏതാണ്ട് 35 ശതമാനത്തോളം. ക്യാമറയ്ക്ക് പുറമേ 18-105 വിആര്‍ ലെന്‍സ് കിറ്റും, 16 ജിബി ക്ലാസ് 10 എസ് ഡി കാര്‍ഡും ക്യാരി കേസും സഹിതം 74,990 രൂപ നല്‍കിയാല്‍ മതി. ഇതിനെല്ലാം കൂടി 1,15,450 രൂപ വിലയുണ്ട് താനും. 2017 ഏപ്രിലിലാണ് ഈ ക്യാമറ പുറത്തു വരുന്നത്.

മിഡ് സൈസ് എസ്എല്‍ആര്‍ ബോഡി ടൈപ്പിലെത്തിയ ഈ ക്യാമറ എപിഎസ്-സി ഫോര്‍മാറ്റിലുള്ളതാണ്. സിമോസ് സെന്‍സര്‍ ഉപയോഗിക്കുന്നു. എക്‌സ്പീഡ് 5 പ്രോസ്സസ്സരാണ് ഇതിലുള്ളത്. 100 മുതല്‍ 51200 ഐഎസ്ഒ-യില്‍ വരെ ചിത്രങ്ങളെടുക്കാനാവും. മികച്ച ഇമേജ് സ്‌റ്റെബിലൈസേഷനുള്ള ക്യാമറയാണിത്. ഫുള്‍ എച്ച്ഡി വീഡിയോ എടുക്കുമ്പോള്‍ 3 ആക്‌സിസ് ഇല്‌ക്ട്രോണിക്ക് ആക്‌സസ്സ് ലഭിക്കും. ട്വില്‍റ്റ് ചെയ്യാവുന്ന 3.2 ഇഞ്ച് വലിപ്പത്തിലുള്ള ടച്ച് സക്രീന്‍ എല്‍സിഡി ആണ് ഇതിനുള്ളത്.

ലൈവ് വ്യൂ ഓപ്ഷനും നല്‍കിയിരിക്കുന്നു. അപ്പര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ പ്രയോറിട്ടി, മാനുവല്‍ എക്‌സ്‌പോഷര്‍ മോഡ്, സീന്‍ മോഡ് എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിന് 12 മീറ്റര്‍ വരെ റേഞ്ച് ലഭിക്കും. പുറമേ എക്‌സ്റ്റേണല്‍ ഫഌഷും ഉപയോഗിക്കാം. ഒറ്റച്ചാര്‍ജില്‍ 950 ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ ഇതിനു കഴിയും. 720 ഗ്രാമാണ് ഭാരം.

എച്ച്ഡിഎംഐ, യുഎസ്ബി 2.0, മൈക്രോഫോണ്‍, ഹെഡ്‌ഫോണ്‍ പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. റിമോട്ട് കണ്‍ട്രോള്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവയൊക്കെ ഇതിലുണ്ട്. 4കെ ഔട്ട്പുട്ട് ലഭിക്കുന്ന ടൈംലാപ്‌സ് റെക്കോഡിങ്ങ് ഓറിയന്റേഷന്‍ സെന്‍സര്‍ എന്നിവയുമുണ്ട്. 

Follow Us:
Download App:
  • android
  • ios