'അദ്ധ്വാനിയായ മസില്‍ ഗേള്‍' എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ, സംശയമുണ്ടെങ്കില്‍ ചില വീഡിയോ നോക്കൂ.

ന്ത്യയില്‍ ടിക്ടോക്ക് നിരോധനത്തിന് ശേഷം പതിനൊന്ന് മാസത്തോളമായി, എന്നാല്‍ ഈ നിരോധനത്തിനെക്കാള്‍ പുതിയ ആപ്പുകളും, ഇന്‍സ്റ്റഗ്രാം റീല്‍സും ഒക്കെ ആ സ്ഥാനം കൈയ്യടക്കി കഴിഞ്ഞു. ഇന്ത്യയുടെ ഇത്തരം വീഡിയോകളില്‍ ഇപ്പോള്‍ താരം. ഒരു ചൈനീസ് പെണ്‍കുട്ടിയാണ്. ഒരിക്കലെങ്കിലും ഫേസ്ബുക്കിലെ ഷോട്ട് വീഡിയോ കാണിക്കുന്നയിടത്തും, ഇന്‍സ്റ്റഗ്രാം റീല്‍സിലും മറ്റും ഈ പെണ്‍കുട്ടിയെ കാണാത്തവരുണ്ടാകില്ല.

ഹൂന ഒനഓ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ചൈനീസ് ടിക്ടോക്ക് താരമായ ഇവര്‍, ശ്രദ്ധേയമാകുന്ന വീഡിയോയിലെ പ്രത്യേകതയില്‍ തന്നെയാണ്. വീട്ടുജോലികള്‍, കൃഷിപ്പണികള്‍, പാചകം എന്നിങ്ങനെ ആയാസകരമായ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ വീഡിയോയില്‍ കാണിക്കുന്നത്. 'അദ്ധ്വാനിയായ മസില്‍ ഗേള്‍' എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ, സംശയമുണ്ടെങ്കില്‍ ചില വീഡിയോ നോക്കൂ.

View post on Instagram
View post on Instagram
View post on Instagram
View post on Instagram

ഇന്‍സ്റ്റഗ്രാമിലെ ഇവരുടെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ തന്‍റെ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഹൂന ഒനഓ നന്ദി പറയുന്നുണ്ട്. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് ഇവര്‍ ജനിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഒരു ഫിറ്റ്നസ് ട്രെയിനറാണ് എന്നാണ് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ വ്യക്തിപരമായ വിവരങ്ങള്‍ ലഭ്യമല്ല. അതേ സമയം വൈറലായ വീഡിയോകള്‍ താരം തീര്‍ത്തും പ്രഫഷണലായി ഷൂട്ട് ചെയ്യുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.