പരാതിയുടെ തിരുത്തിയ പകർപ്പ് പ്രസിദ്ധീകരിച്ചത് ദി വാഷിംഗ്ടൺ പോസ്റ്റാണ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച്, മുൻ ട്വിറ്റർ സുരക്ഷാ മേധാവിയും ഹാക്കറുമായ പീറ്റർ 'മഡ്ജ്' സാറ്റ്‌കോയാണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ദില്ലി: കേന്ദ്രസർക്കാരിനെതിരെ വീണ്ടും ആരോപണവുമായി ട്വിറ്ററിലെ മുൻ ജീവനക്കാരൻ രം​ഗത്ത്. മുൻ ട്വിറ്റർ സുരക്ഷാ മേധാവിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി), യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി), ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) എന്നിവയ്‌ക്ക് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച പരാമർശം. 

ഒരു സർക്കാർ ഏജന്‍റിനെ ട്വിറ്റര്‍ സേവനം നൽകുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ നിർബന്ധിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതെ സർവീസിലെ സ്പാം കുറയ്ക്കാൻ ശ്രമിക്കുന്നതിനെക്കാൾ കൂടുതൽ ഉപയോക്തൃ വളർച്ചയ്‌ക്ക് ട്വിറ്റർ പ്രാധാന്യം നൽകിയെന്ന് സുരക്ഷാ വിദ​ഗ്ധൻ ആരോപിച്ചു. "സോളിഡ് സെക്യൂരിറ്റി പ്ലാൻ" ഉണ്ടെന്നുള്ള അവകാശവാദങ്ങളുടെ പേരിൽ എഫ്‌ടിസിയുമായി 11 വർഷം പഴക്കമുള്ള ഒത്തുതീർപ്പ് ലംഘിച്ചുവെന്നും സുരക്ഷാ വിദഗ്ധൻ ആരോപിച്ചു.

പരാതിയുടെ തിരുത്തിയ പകർപ്പ് പ്രസിദ്ധീകരിച്ചത് ദി വാഷിംഗ്ടൺ പോസ്റ്റാണ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച്, മുൻ ട്വിറ്റർ സുരക്ഷാ മേധാവിയും ഹാക്കറുമായ പീറ്റർ 'മഡ്ജ്' സാറ്റ്‌കോയാണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.ഏജന്റിനെ കമ്പനിയുടെ പേറോളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. രാജ്യത്ത് " പ്രതിഷേധം" നടക്കുമ്പോൾ ഉപയോക്തൃ ഡാറ്റകളിലേക്ക് കടന്നുകയറാൻ സർക്കാരിനെ കമ്പനി അനുവദിച്ചതായി വിസിൽബ്ലോവറും അവകാശപ്പെട്ടിട്ടുണ്ട്. അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള വിവരങ്ങൾ യുഎസ് ഡോജെയ്ക്കും സെനറ്റ് സെലക്ട് കമ്മിറ്റിക്കും അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, എലോൺ മസ്‌ക് തുടങ്ങിയ പ്രശസ്തരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിന് കാരണമായ പ്രധാനപ്പെട്ട സോഫ്‌റ്റ്‌വെയറുകളിലേക്ക് ട്വിറ്റർ ജീവനക്കാർക്ക് ആക്‌സസ് ഉണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. സൗദി അറേബ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുൻ ട്വിറ്റർ ജീവനക്കാരനെ യുഎസ് കോടതി ഈ മാസം ആദ്യമാണ് ശിക്ഷിച്ചത്. 

അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് പൗരനും ട്വിറ്ററിന്‍റെ മിഡിൽ ഈസ്റ്റ് മേഖലയിലെ മുൻ മീഡിയ പാർട്ണർഷിപ്പ് മാനേജരുമായ അഹ്മദ് അബൂഅമ്മോയാണ് കുറ്റാരോപിതൻ. അഹ്മദ് സൗദി സർക്കാരിനെ വിമർശിക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്തിരുന്നു. എന്നാൽ സൗദി അറേബ്യയുടെ ഏജന്റായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കുറ്റക്കാരനാണെന്ന് സമ്മതിക്കേണ്ടി വന്നു. 

ട്വിറ്ററില്‍ ഇനി 'ലൈഗര്‍' ഇമോജിയും, വിജയ് ദേവെരകൊണ്ട ചിത്രത്തിന് വമ്പൻ പ്രമോഷണ്‍

ഫേസ്ബുക്ക് പഴഞ്ചനായോ? പുത്തൻ തലമുറയുടെ താൽപ്പര്യത്തിൽ വലിയ മാറ്റമെന്ന് റിപ്പോർട്ട്