Asianet News MalayalamAsianet News Malayalam

ബെവ് ക്യു ആപ്പ് റെഡി: ഗൂഗിളിന്‍റെ അനുമതി കിട്ടി, സംസ്ഥാനത്ത് മദ്യ വിൽപ്പന രണ്ട് ദിവസത്തിനകം

അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചു. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും.

liquor online sale Bev Q App gets google permission
Author
Thiruvananthapuram, First Published May 26, 2020, 10:41 AM IST

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചു. ആപ്പിന്‍റെ ബീറ്റാ വേര്‍ഷൻ തയ്യാറായി. ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ലഭ്യമാകും. രണ്ട് ദിവസത്തിനകം തന്നെ സംസ്ഥാനത്ത് മദ്യ വിൽപ്പന തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയായതിനാൽ തുടര്‍ന്നുള്ള തീരുമാനങ്ങൾ ഇനി സര്‍ക്കാറിന്‍റേയും ബിവറേജസ് കോര്‍പറേഷന്‍റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്. 

നാളെ മുതൽ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമായി തുടങ്ങും. ഓൺലൈൻ ബുക്കിംഗ് തുടങ്ങി ടോക്കൺ കിട്ടിയാൽ തൊട്ടടുത്ത ദിവസം തന്നെ വിൽപ്പന തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം, എസ്എംഎസ് നിരക്ക് നിശ്ചയിക്കാനായി ചീഫ് സെക്രട്ടറി മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്എംഎസ് മുഖേന മദ്യം ബുക്ക് ചെയ്യുമ്പോൾ മൊബൈല്‍ കമ്പനിക്ക് നൽകേണ്ട നിരക്ക് നിശ്ചയിക്കാനാണ് യോഗം.

ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ആണ്  ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്‍റെ അനുമതി കിട്ടുന്നത്. സുരക്ഷ ഏജൻസികള്‍ നിർദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്. 

ഇന്ന് പുലര്‍ച്ചെയാണ് അനുമതി കിട്ടിയതെന്നാണ് ഫെയര്‍കോ ടെക്നോളജീസ് അറിയിക്കുന്നത്. സാങ്കേതികമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് മണിക്കൂറുകൾക്കകം തന്നെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായി തുടങ്ങും. സാധാരണ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് ബുക്കിംഗ് ആണ് നടത്തേണ്ടത്. 

മദ്യം വാങ്ങുന്ന ആളുടെ പിൻകോ‍ഡ് അനുസരിച്ചാണ് ഇ  ടോക്കൺ നൽകുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കൾക്ക് കിട്ടുന്ന ക്യു ആര്‍ കോഡ് മദ്യ വിൽപ്പന ശാലകളിൽ പരിശോധിക്കും. നാല് ദിവസത്തിലൊരിക്കലാകും ഒരാൾക്ക് മദ്യം കിട്ടുക, അതും പരമാവധി മൂന്ന് ലിറ്റര്‍ വരെ. 

Follow Us:
Download App:
  • android
  • ios