Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി: യുവാവിന് നഷ്ടപ്പെട്ടത് നാലു ലക്ഷം രൂപ

ണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്‍റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

Man duped of Rs 4 lakh by fake customer care of a food delivery app
Author
Lucknow, First Published Nov 15, 2019, 7:31 PM IST

ലഖ്നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്‍റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിനു നഷ്ടപ്പെട്ടതു നാലു ലക്ഷം രൂപ. ലഖ്‌നൗവിലെ ഗോംതി നഗറില്‍ നിന്നുമൊരാള്‍ ഭക്ഷ്യ വിതരണ ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോള്‍, ഭക്ഷണവിതരണ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളോട് പരാതിപ്പെടാന്‍ തീരുമാനിച്ചു.

തുടര്‍ന്ന്, ഇന്റര്‍നെറ്റിലെ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് കണ്ടെത്തി ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ എടുത്തു. തുടര്‍ന്ന്, ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് എക്‌സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്‍റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതിനിടെ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്‌സിക്യൂട്ടീവ് അപ്ലിക്കേഷനില്‍ ഒടിപി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കിയ ഉടന്‍ അദ്ദേഹത്തിന് തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4 ലക്ഷം രൂപ കുറഞ്ഞതായുള്ള സന്ദേശം ലഭിച്ചു. പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല.

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ പണം നഷ്ടപ്പെടുന്നത് ഇതാദ്യമല്ലെന്നത് ശ്രദ്ധേയമാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ശ്രമിച്ച മുംബൈ ആസ്ഥാനമായുള്ള ഒരാള്‍ക്ക് 96,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇടപാടിനിടെ, ആപ്ലിക്കേഷനില്‍ ഒരു പിശക് സംഭവിച്ച ഉപയോക്താവ് ഇന്റര്‍നെറ്റിലെ നമ്പര്‍ അന്വേഷിച്ച കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിനെ ബന്ധപ്പെട്ടെങ്കിലും കബളിപ്പിക്കപ്പെടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios