Asianet News MalayalamAsianet News Malayalam

നിങ്ങള്‍ സുരക്ഷിതരാണോ; സഹായവുമായി ഫേസ്ബുക്കിന്‍റെ സേഫ്റ്റി ചെക്ക്

കനത്ത പേമാരിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണോയെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ഫേസ്ബുക്കിന്‍റെ സേഫ്റ്റി ചെക്കിംഗ് ഉപയോഗപ്പെടുത്താം

Mark Yourself Safe; crisis response facebook feature
Author
Thiruvananthapuram, First Published Aug 9, 2019, 3:55 PM IST

തിരുവനന്തപുരം: കനത്ത പേമാരി നാശം വിതക്കുന്ന ദക്ഷിണേന്ത്യയ്ക്ക് സഹായവുമായി ഫേസ്ബുക്കിന്‍റെ സേഫ്റ്റി ചെക്ക് ഫീച്ചർ. പ്രളയത്തിലും കനത്ത പേമാരിയിലും കുടുങ്ങിപ്പോയവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണോയെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ഫേസ്ബുക്കിന്‍റെ സേഫ്റ്റി ചെക്കിംഗ് ഉപയോഗപ്പെടുത്താം. 

The Flooding Across North Central Kerala, India എന്ന പേജിലൂടെ സേഫ്റ്റി ചെക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നാശം വിതച്ച പ്രളയത്തിന്‍റെ സമയത്തും ഫേസ്ബുക്കിന്‍റെ ഈ സൗകര്യം നിരവധിപ്പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു. നിങ്ങള്‍ സുരക്ഷിതരാണെങ്കില്‍ അതും അതല്ല നിങ്ങള്‍ക്ക് സഹായം ആവശ്യമെങ്കിലും അതും മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.  ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ സുരക്ഷിതാരാണോയെന്ന് അറിയാം. 

സേഫ്റ്റി ചെക്ക് ആക്ടിവേറ്റ് ആയതോടു കൂടി നിരവധിപ്പേരാണ് തങ്ങള്‍ സുരക്ഷിതരാണെന്ന് ഇതിലൂടെ അറിയിച്ചത്. സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴയില്‍ നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒട്ടനേകം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലകളില്‍ ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചു. 

 

 

Follow Us:
Download App:
  • android
  • ios