Asianet News MalayalamAsianet News Malayalam

"ജസ്റ്റ് ലുക്കിംഗ് ലൈക്ക് വൗ" ഒറ്റ വാചകത്തില്‍ ഇന്ത്യ ആഘോഷിക്കുന്ന വൈറലായ സ്ത്രീ ഇവരാണ്.!

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിംഗും അടക്കം ലക്ഷക്കണക്കിന് റീല്‍സാണ് ഈ ഓഡിയോ വച്ച് വരുന്നത്. 

Meet Jasmeen Kaur  The Woman Behind The Viral Just Looking Like A Wow vvk
Author
First Published Nov 2, 2023, 8:41 PM IST | Last Updated Nov 2, 2023, 8:41 PM IST

ദില്ലി: ഇൻസ്റ്റാഗ്രാം ട്രെൻഡുകൾ പെട്ടെന്ന് വരുകയും പോവുകയും ചെയ്യും ചിലരെ അത് വളരെ പ്രശസ്തരാക്കും. വളരെ നിസാരം എന്ന് തോന്നുന്ന വാക്കുകളായിരിക്കും ചിലപ്പോള്‍ വൈറലാകുക. ഇത്തരത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ റീല്‍സുകളില്‍ ട്രെൻഡാകുന്നത് ഒരു വാചകമാണ് " "So beautiful, so elegant...just looking like a wow!"

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിംഗും അടക്കം ലക്ഷക്കണക്കിന് റീല്‍സാണ് ഈ ഓഡിയോ വച്ച് വരുന്നത്. വളരെ മനോഹരമായ ഡ്രസ് ധരിച്ചാല്‍. നല്ലത് എന്തെങ്കിലും കണ്ടാല്‍ എല്ലാം ഇപ്പോള്‍ ഈ റീല്‍സാണ് ട്രെന്‍റ്. ഇതിനകം തന്നെ wow എന്ന് ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ ആയിരക്കണക്കിന് റീല്‍സ് കിട്ടും

എന്നാൽ ശരിക്കും ഈ wow ട്രെന്‍റിന് പിന്നിലെ  സ്ത്രീ ആരാണ്? ന്യൂഡൽഹിയിൽ നിന്നുള്ള ജാസ്മീൻ കൗര്‍ തന്‍റെ തുണിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇന്ത്യ മൊത്തം ആഘോഷിക്കുന്നത്. ജാസ്മീൻ കൗറിന്‍റെ ജനപ്രീതി ഓൺലൈനിൽ കുതിച്ചുയരുകയാണ്. ഇവരുടെ ഷോപ്പ് തേടി ആളുകളും എത്തി തുടങ്ങിയെന്നാണ് ദ ക്വിന്‍റ് റിപ്പോര്‍ട്ട് പറയുന്നത്. 

ഒക്ടോബര്‍ മാസമാദ്യമാണ് ഇവര്‍  "So beautiful, so elegant...just looking like a wow!"എന്ന് പറഞ്ഞ് തന്‍റെ കടയിലെ പുതിയ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവിച്ചത്  വൈറല്‍ കണ്ടന്‍റുകളുടെ ചരിത്രത്തിലെ തന്നെ വലിയ സംഭവമായിരുന്നു. 

ഇപ്പോള്‍ ഒക്ടോബർ 31 ന് പോസ്റ്റ് ചെയ്ത ഈ പുതിയ വീഡിയോയിൽ സമാനമായി രീതിയില്‍ ഇവര്‍ സൽവാർ സ്യൂട്ടുകൾ പരിചപ്പെടുത്തുണ്ട്. ലക്ഷക്കണക്കിന് വ്യൂ ആണ് ഈ വീഡിയോ നേടുന്നത്. 

ജൂനിയര്‍ എന്‍ടിആര്‍ ആ നേട്ടം നേടിയപ്പോള്‍, ആശങ്കയിലായ രാം ചരണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത.!

'ഷാരൂഖും, പ്രഭാസും അങ്ങനെ ക്രിസ്മസിന് കേരളം തൂത്തുവാരേണ്ട': വന്‍ പ്രഖ്യാപനവുമായി ലാലേട്ടന്‍.!

Latest Videos
Follow Us:
Download App:
  • android
  • ios