Asianet News MalayalamAsianet News Malayalam

പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോഗിക്കാന്‍ മാസം എത്ര ചിലവാകും? തുകയിതാണ്.!

യൂറോപ്യൻ ഉപയോക്താക്കളുടെ ഓൺലൈൻ അവകാശങ്ങൾ സംരക്ഷിക്കുകയും അമേരിക്കൻ കമ്പനികൾ ആധിപത്യം പുലർത്തുന്ന  വ്യവസായത്തിൽ മത്സരം വളർത്തുകയും ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് നിലവിൽ മെറ്റ പുതിയ രീതി നടപ്പിലാക്കുന്നത്. 

Meta proposes monthly fee for using Instagram and Facebook without ads, here are the details vvk
Author
First Published Oct 4, 2023, 12:12 PM IST

ന്യൂയോര്‍ക്ക്: പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കാം ഇനി. ഇതിനായി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് മെറ്റ നിർദേശിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.  റിപ്പോർട്ട്  അനുസരിച്ച് ഈ നിർദേശപ്രകാരം യൂറോപ്പിലെ ഉപയോക്താക്കൾ പരസ്യ രഹിത എക്സ്പീരീയൻസിനായി ഏകദേശം $14 (ഏകദേശം 1,165 രൂപ) നല്കേണ്ടി വരും. 

ഇന്ത്യ പോലെയുള്ള വിപണികളിൽ ഇത് അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ നിലവിൽ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, സ്വകാര്യത കാരണങ്ങൾ ചൂണ്ടിക്കാട്ടി യൂറോപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിന് അംഗീകാരം ലഭിച്ചാൽ സമീപഭാവിയിൽ  ഇന്ത്യയിലും അത് നടപ്പിലാകാൻ സാധ്യതയുണ്ട്. 
യൂറോപ്യൻ ഉപയോക്താക്കളുടെ ഓൺലൈൻ അവകാശങ്ങൾ സംരക്ഷിക്കുകയും അമേരിക്കൻ കമ്പനികൾ ആധിപത്യം പുലർത്തുന്ന  വ്യവസായത്തിൽ മത്സരം വളർത്തുകയും ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് നിലവിൽ മെറ്റ പുതിയ രീതി നടപ്പിലാക്കുന്നത്. 

റിപ്പോർട്ടുകൾ അനുസരിച്ച്, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിൽ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റ​ഗ്രാം ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം $10.46-ന് തുല്യമായ ഏകദേശം 10 യൂറോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കാനാണ് സാധ്യത. അധിക അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ടിന് ഏകദേശം ആറ് യൂറോ എന്ന കണക്കിൽ‌ അധിക നിരക്ക് നല്കേണ്ടി വന്നേക്കാം. മൊബൈൽ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയി ഉയരും. 

ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകൾ ഇൻ-ആപ്പ് പേയ്‌മെന്റുകളിൽ ചുമത്തുന്ന കമ്മീഷനുകൾക്ക് ഈ വർദ്ധനവ് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.  വരും മാസങ്ങളിൽ തന്നെ ഇത് അവതരിപ്പിക്കാനാണ് മെറ്റയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.  ഈ നീക്കം ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഉപയോഗിച്ച്  ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവ ആക്‌സസ് ചെയ്യുന്നത് തുടരാനോ അല്ലെങ്കിൽ സേവനത്തിനായി പണമടച്ച് പരസ്യരഹിത എക്സ്പീരിയൻസ് തിരഞ്ഞെടുക്കാനോ ഉള്ള ഓപ്ഷൻ നൽകുമെന്നും സൂചനയുണ്ട്. 

വിജയുടെ ലിയോയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഗംഭീര അപ്ഡേറ്റ്.!

'ഞാൻ വീട്ടിൽ നിന്നും പുറത്തായി ഗയ്സ്', എല്ലാവർക്കും ശരണ്യ മതി': 'വേദിക'യുടെ ഭര്‍ത്താവ്.!

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios