Asianet News MalayalamAsianet News Malayalam

ടിക്ക് ടോക്കിനെയും പിന്തള്ളി സൂം കുതിക്കുന്നു; ജനപ്രീതി നേടി ഇന്ത്യയുടെ ആരോഗ്യസേതുവും

ആഗോളതലത്തിലെ ട്രാക്കിംഗ് ഇന്‍സ്റ്റാളുകള്‍ അനുസരിച്ചാണ് സൂം ആപ്ലിക്കേഷന്റെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാളുകളില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുള്ളതാണ് ശ്രദ്ധേയം

most downloaded non gaming app become zoom
Author
Delhi, First Published May 11, 2020, 11:29 PM IST

ദില്ലി: വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ഇന്ത്യക്കാര്‍. ആഗോളതലത്തിലെ ട്രാക്കിംഗ് ഇന്‍സ്റ്റാളുകള്‍ അനുസരിച്ചാണ് സൂം ആപ്ലിക്കേഷന്റെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാളുകളില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുള്ളതാണ് ശ്രദ്ധേയം.

അതേസമയം, ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഒരു മാസം മുമ്പ് അവതരിപ്പിച്ചപ്പോള്‍ തന്നെ ആഗോള ഇന്‍സ്റ്റാളുകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ആകെ ഡൗണ്‍ലോഡുകളുടെ കണക്കെടുക്കുമ്പോള്‍ വീഡിയോ ആപ്ലിക്കേഷനായ സൂം ഇന്‍സ്റ്റാളുകളുടെ 18.2 ശതമാനം ഇന്ത്യയില്‍ നിന്നാണ്. അമേരിക്ക 14.3 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്.

സെന്‍സര്‍ ടവറിന്റെ സ്‌റ്റോര്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം പ്രകാരം 2020 ഏപ്രിലില്‍ ലോകമെമ്പാടും ഏറ്റവുമധികം ഡൗണ്‍ലോഡു ചെയ്ത ഗെയിം ഇതര അപ്ലിക്കേഷനാണ് സൂം. 131 ദശലക്ഷം ഇന്‍സ്റ്റാളുകളാണ് ഇതു നേടിയത്. 2019 ഏപ്രിലില്‍ ആരംഭിച്ചതിനു ശേഷം 60 മടങ്ങ് വളര്‍ച്ച സൂം നേടി. ലോകമെമ്പാടും ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട രണ്ടാമത്തെ ഗെയിം ഇതര ആപ്ലിക്കേഷനായ ടിക്ക് ടോക്ക് 107 ദശലക്ഷത്തിലധികം ഇന്‍സ്റ്റാളുകള്‍ നേടി. ഇത് 2019 ഏപ്രിലില്‍ നിന്ന് 2.5 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാളുകള്‍ ഏകദേശം 22 ശതമാനവും യുഎസിന് 9.4 ശതമാനവുമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള ആരോഗ്യ സേതുവും ഏഴാം സ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആപ്ലിക്കേഷന്‍ നിര്‍ദ്ദിഷ്ടമാണെങ്കിലും ലോകമെമ്പാടുമുള്ള ഡാറ്റ ഉള്‍ക്കൊള്ളുന്നു. കൊവിഡ് 1 നെതിരായ സംയുക്ത പോരാട്ടത്തില്‍ അവശ്യ ആരോഗ്യ സേവനങ്ങളെ ഇന്ത്യയിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ആപ്പ് അവതരിപ്പിച്ചതെങ്കിലും ആരോഗ്യ സേതു 50,000,000 ത്തില്‍ കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുവെന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ കാണിക്കുന്നു. സൂം ഇന്‍സ്റ്റാളുകള്‍ ഒരു ലക്ഷത്തിലധികം വരും. വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക് എന്നിവ ലോകമെമ്പാടുമുള്ളവര്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത അഞ്ച് ഗെയിം ഇതര ആപ്ലിക്കേഷനുകളാണ്.

Follow Us:
Download App:
  • android
  • ios