ദില്ലി: ട്രാവല്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ 'റെയിൽ‌യാത്രി'യില്‍ നിന്നും ഏഴുലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങൾ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സെക്യൂരിറ്റി റിവ്യൂ വെബ്‌സൈറ്റായ സേഫ്റ്റി ഡിറ്റക്ടീവ് ആണ് വിവരം പുറത്തുവിട്ടത്. കമ്പനിയുടെ സെർവറിലെ എല്ലാ ഡാറ്റയും അതിന്റെ ഐപി വിലാസം അറിയാവുന്നവര്‍ക്ക് ലഭിക്കും എന്ന് റിപ്പോർട്ടില്‍ പറയുന്നു. അതേസമയം അന്വേഷണ ശേഷം മറുപടി പറയാം എന്ന വിശദീകരണവുമായി രംഗത്തെത്തി കമ്പനി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലാത്ത സെര്‍വറിലാണ് സൂക്ഷിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡെബിറ്റ്/ ക്രഡിറ്റ്  കാര്‍ഡ് വിവരങ്ങള്‍, യുപിഐ ഡാറ്റ, ഫോണ്‍ നമ്പര്‍, അഡ്രസ്, ഇമെയില്‍ ഐഡി, ടിക്കറ്റ് ബുക്കിംഗ്, ലൊക്കേഷന്‍ തുടങ്ങിയവ ചോര്‍ന്ന വിവരങ്ങളിലുണ്ട്. ഓഗസ്റ്റ് 10നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വീഴ്‌ച ആദ്യമായി കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനമാണ് റെയിൽ‌യാത്രി. ട്രെയിന്‍- ബസ് ടിക്കറ്റുകളാണ് ഇതിലൂടെ ലഭിക്കുന്നത്. ട്രെയിന്‍ സമയക്രമം, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്, റിയല്‍ടൈം ലൊക്കേഷന്‍, ഭക്ഷണ ബുക്കിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളും റെയ‍ില്‍യാത്രി വെബ്‌സൈറ്റിലുണ്ട്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ പ്രദേശിക ഭാഷകളിലും റെയ‍ില്‍യാത്രി ആപ്പിന്‍റെ സേവനം ലഭ്യമാണ്. 

മൊബൈല്‍ ആപ്പുകള്‍ ബഹിഷ്കരിച്ചത് പോലെ എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്