ന്യൂയോര്‍ക്ക്: ജി-മെയില്‍ പുതിയ സേവനം അവതരിപ്പിച്ചു. കേള്‍ക്കുമ്പോള്‍ സ്വല്‍പ്പം വിചിത്രം എന്ന് തോന്നാമെങ്കിലും വളരെ ഉപകാരപ്രഥമാണ് ഈ ഫീച്ചര്‍. ഇ-മെയിലുകള്‍ അറ്റാച്ച് ചെയ്ത് മെയില്‍ അയക്കാം എന്നതാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ എന്താ ഇപ്പോള്‍ തന്നെ ഫോര്‍വേഡും റിപ്ലേയും ഒക്കെ ഇല്ലെ എന്ന് ചോദിക്കാം. ഇത് എന്നാല്‍ അതല്ല. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് സൂചന.

ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങള്‍ ഒന്നിച്ച് അയക്കണം എന്ന് കരുതുക. അപ്പോള്‍ ഒരോ ഇ-മെയിലും എടുത്ത് ഫോര്‍വേഡ് ചെയ്യേണ്ടിവരും. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം എല്ലാ സന്ദേശങ്ങളും ഒരു ഇ-മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കാം. 

ഇങ്ങനെ ലഭിക്കുന്ന ഒരോ അറ്റാച്ച്മെന്‍റിനും പ്രത്യേകമായി തന്നെ റിപ്ലേ ചെയ്യാനുള്ള സംവിധാനവും ഉപയോക്താവിന് കിട്ടും. ഇത് സംബന്ധിച്ച് പുതിയ ബ്ലോഗ് പോസ്റ്റില്‍ ജി-മെയില്‍ വിശദമായി പറയുന്നുണ്ട്