"ഇത് എന്തോ കാര്യത്തിന്‍റെ പ്രതിഫലനമാണ്. എന്നാല്‍ അത് എന്താണെന്ന് എനിക്ക് അറിയില്ല. എന്‍റെ കാഴ്ചപ്പാടുകള്‍ പലതും ഭാഗികമായി മനസിലാക്കുന്നവരാണ് വിട്ടുപോകുന്നതെങ്കില്‍. അവരോട് ഞാന്‍ എന്‍റെ പുസ്തകങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെടുന്നു"

തിരുവനന്തപുരം: ട്വിറ്ററില്‍ ഏറെ ഫോളേവേര്‍സ് ഉള്ള രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. തിരുവനന്തപുരം എംപി എന്നതിനപ്പുറം തരൂരിന്‍റെ വൈജ്ഞാനിക ശേഷിയും, ഭാഷ അറിവും എന്നും ട്വിറ്ററില്‍ അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്‍റെ ട്വിറ്റര്‍ ഫോളോവേര്‍സ് കുറയുന്നതുമായി ബന്ധപ്പെട്ട പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത് എത്തിയിരിക്കുന്നു.

മാര്‍ച്ച് ആറിന് വൈകുന്നേരം ചെയ്ത ട്വീറ്റിലാണ് തന്നെ പിന്തുടരുന്നവര്‍ കുറയുന്ന കാര്യം തരൂര്‍ വ്യക്തമാക്കുന്നത്. എന്‍റെ ട്വിറ്റര്‍ ഫാന്‍ ബേസ് മെല്ലം താഴുന്നതായി കാണുന്നു. ഒരാഴ്ച മുന്‍പ് ഫോളോവേര്‍സിന്‍റെ എണ്ണം 8,496,000 ആയിരുന്നത് ഇപ്പോൾ 8,491,000 ആയി കുറഞ്ഞു. ഇത് എന്തോ കാര്യത്തിന്‍റെ പ്രതിഫലനമാണ്. എന്നാല്‍ അത് എന്താണെന്ന് എനിക്ക് അറിയില്ല. എന്‍റെ കാഴ്ചപ്പാടുകള്‍ പലതും ഭാഗികമായി മനസിലാക്കുന്നവരാണ് വിട്ടുപോകുന്നതെങ്കില്‍. അവരോട് ഞാന്‍ എന്‍റെ പുസ്തകങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെടുന്നു - ട്വിറ്ററില്‍ ശശി തരൂര്‍ കുറിക്കുന്നു. 

Scroll to load tweet…

ഈ ട്വീറ്റിന് ശേഷം അവസാനമായി പരിശോധിച്ചപ്പോള്‍ തരൂറിന്‍റെ ഫോളോവേര്‍സിന്‍റെ എണ്ണം 8492019 ആണെന്നാണ് കാണുന്നത്. 1139 ആളുകളെ തരൂര്‍ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട്. തരൂരിന്‍റെ ട്വീറ്റില്‍ കുറേ ഫോളോവേര്‍സ് ഈ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ട്രോള്‍ അക്കൌണ്ടുകളും, ബോട്ടുകളും നീക്കം ചെയ്യുന്ന നടപടി ട്വിറ്റര്‍ നടത്തുന്നതാണ് ഇതിനെ കാരണമെന്നാണ് ഒരു മറുപടി. 

ട്വിറ്ററില്‍ പല ഉള്‍കളികളും നടക്കുന്നുണ്ടെന്നും. നിങ്ങളെപ്പോലെയുള്ളവര്‍ ഇത് പുറത്ത് കൊണ്ടുവരണം എന്നുമാണ് മറ്റൊരു ഉപയോക്താവ് എഴുതുന്നത്. ട്വിറ്റര്‍ ബ്ലൂടിക്കിന് പണം കൊടുക്കാന്‍ വേണ്ടി ട്വിറ്റര്‍ താങ്കളോട് ഇറക്കുന്ന അടവാണ് ഇതെന്നാണ് ഒരാള്‍ കുറിക്കുന്നത്. 

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ തരൂരിന്‍റെ ട്വീറ്റിന് മറുപടിയായി കുറിച്ചത് ഇങ്ങനെയാണ്, സോഷ്യല്‍ മീഡിയ അല്‍ഹോരിതം ചിലപ്പോള്‍ വിചിത്രമാണ്. ഞാന്‍ താങ്കളുടെ പോസ്റ്റ് ദിവസവും എന്‍റെ ഫീഡില്‍ കാണുന്നില്ല. അതുപോലെ എന്‍റെ കാര്‍ട്ടൂണ്‍ കാണാനെയില്ലെന്ന് എന്‍റെ ഫോളോവേര്‍സും പരാതി പറയുന്നു. 

'പൊതുവേദിയിലെ പരസ്യ വിമർശനം ശരിയായില്ല'; എംകെ രാഘവന്‍ എംപിയെ തള്ളി കോഴിക്കോട് ഡിസിസി റിപ്പോർട്ട്

'റോക്കി ഭായിയെ അധിക്ഷേപിച്ചു' ; സംവിധായകനെതിരെ സൈബര്‍ ആക്രമണം.!