Asianet News MalayalamAsianet News Malayalam

വിലക്കിലൊന്നും തളര്‍ന്നില്ല; ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക്ക്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്.

the most downloaded app is tik tok
Author
Delhi, First Published May 15, 2019, 2:51 PM IST

ദില്ലി: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി.  ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു. സ്റ്റാറ്റിസ്റ്റയാണ് കണക്ക് പുറത്തുവിട്ടത്. 2016 ല്‍ പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്ത ആപ്പാണ് ടിക് ടോക്ക്. 

യുവാക്കളും മുതിര്‍ന്നവരും പാട്ടും ഡാന്‍സുമായി ടിക് ടോക്കില്‍ ആഘോഷിക്കവേയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് കര്‍ശന ഉപാധികളോട് കൂടി വിലക്ക് പിന്‍വലിച്ചു. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ടിക് ടോക്ക് ജനപ്രിയമാകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്.  1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്.  

ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതാകട്ടെ 1.76 കോടി പേരും.  ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 41 ശതമാനം ഇന്ത്യയില്‍ നിന്നാണ്. അതേസമയം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 21 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഫേസ്ബുക്കിന്‍റേത് പോലെ ടിക് ടോക്കിന് വെബ് പതിപ്പില്ലാത്തത് ടിക് ടോക്കിന് ഗുണകരമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വെബ് പതിപ്പില്ലാത്തത് ടിക് ടോക്ക് ഡൗണ്‍ലോഡിന്‍റെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.


 

Follow Us:
Download App:
  • android
  • ios