Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഇങ്ങനെയാണ് ഉപയോഗിക്കാറ്; ഇനി യൂസര്‍ ഫീ വേണ്ടിവരും; വിശദാംശങ്ങള്‍ ഇങ്ങനെ.!

എന്നാല്‍ വാട്ട്സ്ആപ്പ് ബിസിനസ് സംവിധാനത്തിലെ ചില സര്‍വീസുകള്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ബിസിനസ് പണം ഈടാക്കുക. 

These WhatsApp Users Will Be Charged Company Announced
Author
Facebook, First Published Oct 27, 2020, 4:59 PM IST

വാട്ട്സ്ആപ്പ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഫ്രീയായ ഒരു ആപ്പാണ്. സമീപ ഭാവിയില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ യൂസര്‍ ഫീ നല്‍കേണ്ടിവരും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പ്രതികരണമൊന്നും വാട്ട്സ്ആപ്പ് നടത്തിയിട്ടില്ല. പക്ഷെ ഇപ്പോള്‍ 'വാട്ട്സ്ആപ്പ് ബിസിനസ്' ഉപയോഗിക്കുന്നവരില്‍ നിന്നും വാട്ട്സ്ആപ്പ് ചാര്‍ജ് ഈടാക്കും എന്നാണ് വാര്‍ത്ത.

എന്നാല്‍ വാട്ട്സ്ആപ്പ് ബിസിനസ് സംവിധാനത്തിലെ ചില സര്‍വീസുകള്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ബിസിനസ് പണം ഈടാക്കുക. എന്നാല്‍ ഏതൊക്കെ സര്‍വീസുകള്‍ക്കാണ് പണം ഈടാക്കുക എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വാട്ട്സ്ആപ്പ് വരുത്തിയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാട്ട്സ്ആപ്പ് ബിസിനസ് ഫീച്ചര്‍  ബിസിനസ് സംരംഭങ്ങള്‍ക്ക് അവരുടെ കസ്റ്റമറുമായി നേരിട്ട് ഇടപെടാന്‍ സാധിക്കുന്ന സംവിധാനമാണ്. ഇതില്‍ അധികം വൈകാതെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും എന്നും വാട്ട്സ്ആപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം തന്നെ ഫേസ്ബുക്കില്‍ വാട്ട്സ്ആപ്പ് ബിസിനസ് ബട്ടണ്‍ ചില പരസ്യ പോസ്റ്റുകള്‍ക്കും, ബിസിനസ് പോസ്റ്റുകള്‍ക്കും നല്‍കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.

2018ലാണ് വാട്ട്സ്ആപ്പ് ബിസിനസ് ആരംഭിച്ചത്. ഇതിലൂടെ ഒരു ദിവസം 175 ദശലക്ഷം പേര്‍ സന്ദേശങ്ങള്‍ കൈമാറുന്നു എന്നാണ് വാട്ട്സ്ആപ്പ് അവകാശവാദം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്‍റെ നേരിട്ട് വരുമാനം ഉണ്ടാക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു വാട്ട്സ്ആപ്പ് ബിസിനസ്. 

Follow Us:
Download App:
  • android
  • ios