Asianet News MalayalamAsianet News Malayalam

ട്രെയിന്‍ റാഞ്ചി,രക്ഷിക്കണമെന്ന് യാത്രക്കാരന്‍റെ ട്വീറ്റ്: റെയില്‍വേ സംരക്ഷണ സേനയുടെ മറുപടി

12650 എന്ന നമ്പര്‍ ട്രെയിന്‍ റാഞ്ചിയെന്നും, രക്ഷിക്കണം എന്നുമായിരുന്നു ട്വീറ്റില്‍. കര്‍ണാടക സമ്പര്‍ക്കക്രാന്തി ട്രെയിനാണ് ഇത്. 

train hijacked please help tweet from passanger rpf response viral
Author
New Delhi, First Published Jul 11, 2022, 7:14 AM IST

മുംബൈ: ട്രെയിന്‍ റാഞ്ചിയെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത യാത്രക്കാരന് മറുപടിയുമായി റെയില്‍വേ സംരക്ഷണ സേന. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഞായറാഴ്ച വൈകീട്ടോടെയാണ് @krishooja എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. ഐആര്‍സിടിസി ഒഫീഷ്യല്‍ റെയില്‍വേ സേവ സര്‍വീസിനെയും, ഡിആര്‍എം സെക്കന്തറാബാദിനെയും ടാഗ് ചെയ്താണ് ട്വീറ്റ്.

12650 എന്ന നമ്പര്‍ ട്രെയിന്‍ റാഞ്ചിയെന്നും, രക്ഷിക്കണം എന്നുമായിരുന്നു ട്വീറ്റില്‍. കര്‍ണാടക സമ്പര്‍ക്കക്രാന്തി ട്രെയിനാണ് ഇത്. ദില്ലി നിസാമുദ്ദീനില്‍ നിന്നും ബംഗലൂരു യെശ്വന്ത്പൂരിലേക്ക് വരുന്ന ട്രെയിനാണ് ഇത്.  

ഈ ട്വീറ്റ് വന്നയുടന്‍ റെയില്‍വേ സേവ ഇത് ആര്‍പിഎഫിന്‍റെ ശ്രദ്ധയില്‍ പെടുത്തി. സംഭവം അന്വേഷിക്കാം എന്ന് പറഞ്ഞ. ആര്‍പിഎഫ് യാത്രക്കാരന്‍റെ ആശങ്ക ഉടന്‍ പരിഹരിച്ചു. ട്രെയിന്‍ ആരും തട്ടിക്കൊണ്ടു പോയതല്ല. ട്രെയിന്‍ വഴിതിരിച്ചുവിട്ടതാണ് എന്നാണ് ഇവര്‍ പറഞ്ഞത്. ഗൂഗിളിലെ ട്രെയിന്‍ ട്രാക്കറിലും ഇത് വ്യക്തമാണ്. ഈ ട്രെയിൻ മജ്രി ജംഗ്ഷൻ  സീതാഫൽമാണ്ടി  എന്നിവയ്ക്കിടയിൽ വഴിതിരിച്ചുവിട്ടിരിക്കുന്നു. 

ഇതാണ് ട്രെയിന്‍ റാഞ്ചിയതായി ഉപയോക്താവ് തെറ്റിദ്ധരിച്ചത്. അതേ സമയം മറ്റ് പലരും ഇതില്‍ ഉപയോക്താവിന്‍റെ തെറ്റ് ട്വിറ്ററില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. എന്തായാലും റെയില്‍വേയുടെ അതിവേഗത്തിലുള്ള പ്രതികരണത്തെ അഭിനന്ദിക്കുന്നവര്‍ ഏറെയാണ്.

ഐപി അധിഷ്ഠിത വീഡിയോ സുരക്ഷ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

റെയിൽവെയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പുവീരൻ മുരുകേശൻ പിള്ളയെ കുടുക്കിയത് ഭാര്യയുടെ ഇടപെടൽ

Latest Videos
Follow Us:
Download App:
  • android
  • ios