Asianet News MalayalamAsianet News Malayalam

ട്വിറ്റർ സുരക്ഷിതായി ഉപയോഗിക്കാനും കാശ് കൊടുക്കണമെന്ന് കമ്പനി

എസ്എംഎസ് വഴിയോ, ടെക്സ്റ്റ് മെസ്സേജുകൾ വഴിയോ ഒക്കെയുള്ള 2FA സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തടയാനാണ് പുതിയ നീക്കമെന്നാണ് ട്വിറ്റർ പറയുന്നത്. 

Twitter to Begin Charging Users to Protect Their Accounts via SMS Messages From March
Author
First Published Feb 20, 2023, 9:01 PM IST

ന്യൂയോര്‍ക്ക്: ട്വിറ്ററിലെ സുരക്ഷാഫീച്ചറിന് ഇനി മുതൽ പണം ഈടാക്കാൻ തീരുമാനമായി.  എസ്എംഎസ് മുഖേനയുള്ള ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA via SMS) ഫീച്ചർ ഇനി മുതൽ ഫ്രീ യൂസർമാർക്ക്  ലഭിക്കില്ല.ട്വിറ്റർ അക്കൗണ്ട് ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു ടു ഫാക്ടർ ഒതന്റിക്കേഷൻ. ഫേസ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഈ സേവനം സൗജന്യമായാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 

എസ്എംഎസായി ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ്-ഇൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.ഇനി മുതൽ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയു എന്നാണ് കമ്പനി പറയുന്നത്. നിരവധി ഫീച്ചറുകളുമായാണ്  ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനെത്തിയത്.മൊബൈൽ യൂസർമാർ പ്രതിമാസം 900 രൂപ മുടക്കി വേണം സബ്സ്ക്രിപ്ഷനെടുക്കാൻ. 

വെബ് യൂസർമാർ 650 രൂപ അടയ്ക്കണം. ഇത്തരമൊരു മാറ്റത്തെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതിനും ട്വിറ്ററിന് മറുപടിയുണ്ട്. എസ്എംഎസ് വഴിയോ, ടെക്സ്റ്റ് മെസ്സേജുകൾ വഴിയോ ഒക്കെയുള്ള 2FA സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തടയാനാണ് പുതിയ നീക്കമെന്നാണ് ട്വിറ്റർ പറയുന്നത്. ഇതിനെ പിന്തുണക്കുന്ന വിവരങ്ങളൊന്നും ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇതിനകം തന്നെ എസ്.എം.എസ് വഴി ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അത് പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമുണ്ട്. രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, പത്രപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മുമ്പ് സൗജന്യമായി ബ്ലൂ ടിക്ക് ഫ്രീയായിരുന്നു.  ഇപ്പോൾ പണമടയ്ക്കാൻ തയ്യാറുള്ള ആർക്കും ടിക്ക് ലഭ്യമാണ്.

ഇന്ത്യയിലെ മൂന്നിൽ രണ്ട് ഓഫീസുകളും ട്വിറ്റർ പൂട്ടി, അവശേഷിക്കുന്ന മൂന്ന് ജീവനക്കാർക്ക് വർക് ഫ്രം ഹോം

'സമ്പന്ന സിംഹാസനം' തിരിച്ചുപിടിക്കാൻ ഇലോൺ മസ്‌ക്; ആസ്തി ഉയരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios