Asianet News MalayalamAsianet News Malayalam

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ

സിം കാര്‍ഡ് അയാളുടെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ വി നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി നിയമവിരുദ്ധമായി ഫണ്ടുകള്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

Vodafone Idea Limited to compensate Rs 27 lakh to one of its customers  after issuing duplicate SIM without verifying customers documents
Author
Rajasthan, First Published Sep 14, 2021, 11:46 AM IST

രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്ന് വൊഡഫോണിനെതിരേ കേസ്. ഈ രീതിയില്‍ 68.5 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് 27,53,183 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിം കാര്‍ഡ് അയാളുടെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ വി നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി നിയമവിരുദ്ധമായി ഫണ്ടുകള്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

2017 മേയ് മുതലാണ് കേസ് ആരംഭിച്ചത്, കൃഷ്ണ ലാല്‍ നെയ്ന്‍ എന്ന വ്യക്തി ഹനുമാന്‍ഗഡില്‍ പരാതി നല്‍കി. അദ്ദേഹത്തിന് ഒരു പുതിയ നമ്പര്‍ ലഭിച്ചു, പക്ഷേ നിരവധി പരാതികള്‍ നല്‍കിയിട്ടും അത് സജീവമായില്ല. ജയ്പൂര്‍ സ്റ്റോറില്‍ തന്റെ പരാതി എടുക്കുകയും നമ്പര്‍ സജീവമാക്കുകയും ചെയ്തപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി അനധികൃതമായി പണം തട്ടിയെടുത്തു.

സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്‍കിയപ്പോള്‍ 27.5 ലക്ഷം രൂപ കിട്ടാക്കടമായി തുടര്‍ന്നു. ഇതോടെയാണ് വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കമ്പനിയെ കുറ്റക്കാരനാക്കുകയും പരാതിക്കാരന് തുക നല്‍കാന്‍ കമ്പനിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തത് ഇങ്ങനെയാണ്. 'വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 27,53,183 രൂപ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ നിക്ഷേപിക്കണം, അല്ലാത്തപക്ഷം 10 ശതമാനം പലിശ നല്‍കേണ്ടി വരും. ഐടി ഡിപ്പാര്‍ട്ട്മെന്റ് അഡ്ജക്ടിംഗ് ഓഫീസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അലോക് ഗുപ്ത പുറപ്പെടുവിച്ച സെപ്റ്റംബര്‍ 6 ലെ ഉത്തരവ് പ്രകാരമാണിത്. പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വൊഡാഫോണിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios