Asianet News MalayalamAsianet News Malayalam

Whatsapp Pay | വാട്സ്ആപ്പ് പേ ഉടൻ ലഭ്യമാകും, 40 ദശലക്ഷം ഉപയോക്താക്കൾക്ക് സേവനം നൽകാൻ അനുമതി

വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അനുമതി ലഭിച്ചു

WhatsApp Pay will be available soon allowing the service to reach 40 million users
Author
India, First Published Nov 28, 2021, 5:00 PM IST

വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ(Whatsapp Pay), ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അനുമതി ലഭിച്ചു. വാട്ട്സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്ട്സ്ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ഇന്ത്യയില്‍ നിലവില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്ട്സ്ആപ്പ് പേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ എന്‍പിസിഐയുടെ അംഗീകാരം ലഭിച്ചതോടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാകും. നേരത്തെ, ഇന്ത്യയിലെ പേയ്മെന്റ് സേവനത്തിന്റെ ഉപയോക്താക്കളുടെ പരിധി നീക്കം ചെയ്യണമെന്ന് വാട്ട്സ്ആപ്പ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, പരിധി പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുപകരം, 20 ദശലക്ഷത്തിന് പകരം 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് സേവനങ്ങള്‍ വിപുലീകരിക്കാ എന്‍പിസിഐ അനുമതി നല്‍കി.

ഈ ഫീച്ചര്‍ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് എങ്ങനെ വ്യാപിപ്പിക്കുമെന്ന് വാട്ട്സ്ആപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കാരണം വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. വാട്ട്സ്ആപ്പ് പേ വിരലിലെണ്ണാവുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെ തടസ്സപ്പെടുത്തിയേക്കാം. പുതിയ പരിധി എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

ഇന്ത്യയില്‍ പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് എന്‍പിസിഐ-യില്‍ നിന്ന് വാട്സ്ആപ്പ് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. ഇന്ത്യന്‍ നിയന്ത്രണങ്ങളും ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങളും പാലിക്കാന്‍ കമ്പനി വര്‍ഷങ്ങളോളം ശ്രമിച്ചു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഫീച്ചര്‍ പുറത്തിറക്കിയപ്പോള്‍, എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് ഉടനടി ലഭ്യമാക്കിയിരുന്നില്ല.

വാട്ട്സ്ആപ്പ് അതിന്റെ പേയ്മെന്റ് ഫീച്ചറുമായി വന്നപ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയുള്ള വാട്ട്സ്ആപ്പ് ബിസിനസ് കണക്കിലെടുത്ത് പേടിഎം പോലെയുള്ള മറ്റ് ജനപ്രിയ പേയ്മെന്റ് ആപ്പ് എന്നിവ ഏറ്റെടുക്കാനുള്ള ആശയം ഉണ്ടായിരുന്നു. എന്നാല്‍ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നില്ല, കൂടാതെ ഫീച്ചര്‍ വാട്ട്സ്ആപ്പ് ആഗ്രഹിക്കുന്നത്ര ആളുകളിലേക്ക് എത്താത്തതും പ്രതിസന്ധി സൃഷ്ടിച്ചു.

Follow Us:
Download App:
  • android
  • ios